• June 15, 2021

അന്യ സംസ്ഥാന തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കും;സോണിയ ഗാന്ധി

നാട്ടിലേയ്ക്ക് മടങ്ങാൻ പണമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി. റെയില്‍വേ ചാര്‍ജ് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. 100 കോടി രൂപ ചെലവിട്ട് ഡോണൾഡ് ട്രംപിന് സ്വീകരണമൊരുക്കാൻ കഴിഞ്ഞ സർക്കാരിന് എന്ത് കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ സാധിക്കുന്നില്ലെന്നും അവർ ചോദിച്ചു. പി.എം കെയറിന് 151 കോടി രൂപ സംഭാവന നൽകിയ റെയിൽവേയുടെ കെെവശവും പണമില്ലേ എന്നും അവർ ആരാഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് കേന്ദ്രം ലോക്ക് ഡൗൺ […]Read More

അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കിതക്കുമോ, കുതിക്കുമോ…?

കഷ്ടാകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യുമെന്ന് ഒരു ചൊല്ലുണ്ട്. ആ അവസ്ഥയാണ് യു.ഡി.എഫിന്. മുന്നണിക്കകത്തും പുറത്തും ഉള്ള പ്രതിസന്ധി തന്നെയാണ് ഇതിന് കാരണം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ്സും കടുത്ത അതൃപ്തിയിലാണ് മുന്നണിയില്‍ തുടരുന്നത്. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ്സ് ഇപ്പോള്‍ തന്നെ രണ്ടായ അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ കേരളകോണ്‍ഗ്രസില്‍ ഉള്ളവര്‍ മറുകണ്ടം ചാടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന നിഗമനം. ഏതാണ്ട് ഈ നിരീക്ഷണം ശരിവെയ്ക്കുന്ന തരത്തില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്കും. ലീഗും കേരള […]Read More

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നിലവില്‍ ലയിക്കേണ്ട സാഹചര്യമില്ല;അനൂപ് ജേക്കബ്

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി നിലവില്‍ ജേക്കബ് ഗ്രൂപ്പിന് ലയിക്കേണ്ട സാഹചര്യമില്ലെന്ന് അനൂപ് ജേക്കബ് . കേരളാ കോണ്‍ഗ്രസില്‍ ലയന കാര്യത്തില്‍ ജേക്കബ് ഗ്രൂപ്പില്‍ ഭിന്നത തുടരുകയാണ്. നിലവില്‍ ഇക്കാര്യത്തില്‍ ലയിക്കേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഭൂരിപക്ഷം നേതാക്കള്‍ക്കും എതിരഭിപ്രായമാണ് ഉള്ളത് . ലയനം ജോണി നെല്ലൂരിന്റെ മാത്രം ആശയമാണ് . ജോസഫ് വിഭാഗവുമായി ലയനം വേണ്ട എന്നത് ഭാരവാഹി യോഗത്തില്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്- അനൂപ് ജേക്കബ് […]Read More

കെ.പി.സി.സിക്ക് ഇനി പുതു മുഖങ്ങൾ

മാസങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം കോൺഗ്രസ് ഹൈക്കമാൻഡ് കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ (കെപിസിസി) നയിക്കാൻ 47 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തു. . 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററുമടങ്ങുന്നതാണ് പട്ടിക. നിലവിലെ രണ്ടു വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും തൽസ്ഥാനങ്ങളിൽ തുടരും. ഇവര്‍ക്ക് പുറമേ വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, കെ.വി.തോമസ്, ടി. സിദ്ദിഖ് എന്നിവരും വര്‍ക്കിങ് പ്രസിഡന്റുമാരാകും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ പി.സി വിഷ്ണുനാഥ് 12 വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഒന്നാമതെത്തി. […]Read More

ജംമ്പോ പട്ടികയിൽ അതൃപ്തിയറിയിച്ച് സോണിയ ഗാന്ധി

കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറക്കുന്നതിനെ ,ചൊല്ലി കോണ്‍ഗ്രസിൽ ഭിന്നത . കെപിസിസി പുന:സംഘടനയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും അതൃപ്തി അറിയിച്ചിട്ടുണ്ട്. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നതിനാൽ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. പുന:സംഘടനയിൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് സോണിയയുടെ അതൃപ്തിക്ക് കാരണമായത്. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും എതിര്‍പ്പുണ്ട്. ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് പട്ടിക തിരുത്താതെ അംഗീകാരം നല്‍കാനാവില്ലെന്നാണ് സോണിയയുടെ നിലപാട്. ജംബോ പട്ടികയിൽ കടുത്ത അത്യപ്തിയിലാണ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ഒരാൾക്ക് […]Read More

പാര്‍ട്ടി സ്ഥാപക ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134-ാം സ്ഥാപക ദിനത്തില്‍ പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക റാലികള്‍ നടത്തും. കോണ്‍്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം നല്‍കും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുക്കമെന്നും കോണ്‍ഗ്രസ് നേതൃത്യം […]Read More