• June 15, 2021

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എണ്ണക്കപ്പലിന് ശ്രീലങ്കന്‍ തീരത്ത് തീപിടിച്ചു. ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ മേഖലയിലാണ് സംഭവം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ന്യൂഡയമണ്ട് എണ്ണ ടാങ്കറിനാണ് തീപിടിച്ചത്. ശ്രീലങ്കന്‍ നാവികസേനയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്‍ത്ത പുറത്തുവിട്ടത്. കുവൈത്തില്‍ നിന്ന് പാരാദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. 2.70 ലക്ഷം ടണ്‍ ക്രൂഡോയില്‍ ചരക്കുകപ്പലില്‍ ഉണ്ടെന്നാണ് വിവരം. അഗ്‌നിബാധയുണ്ടായ കപ്പലില്‍ നിന്ന് ഇതുവരെ എണ്ണച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് സൂചന. ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.Read More