• June 15, 2021

പാസ്‌പോര്‍ട്ടിലെ താമര; വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

വിവാദങ്ങള്‍ക്കൊടുവില്‍ വിശദീകരണം.പുതുതായി വിതരണത്തിനെത്തിയ പാസ്പോര്‍ട്ടുകളില്‍ താമര ചിഹ്നം പതിപ്പിച്ചത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. സുരക്ഷാനടപടികളുടെ ഭാഗമായിട്ടാണെന്ന് താമര ചിഹ്നം പതിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാസ്പോര്‍ട്ടില്‍ താമര ചിഹ്നം ഉപയോഗിച്ചതിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കോണ്‍ഗ്രസ് എംപി എം കെ രാഘവന്‍ കഴിഞ്ഞദിവസം ലോക്സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടുകളില്‍ താമര ചിഹ്നം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഓഫിസുകള്‍ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് എംപി ആരോപിച്ചു. അതേസമയം, വ്യാജപാസ്പോര്‍ട്ടുകള്‍ കണ്ടെത്താനും […]Read More