• June 15, 2021

കൊറോണ പ്രതിരോധത്തിന് തിരിച്ചടിയായത് തബ്‌ലീഗ് സമ്മേളനം: രാഷ്ട്രപതി

കൊറോണ വൈറസ് വ്യാപനത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായത് തബ്‌ലീഗ് സമ്മേളനവും സ്വദേശത്തേക്ക് മടങ്ങുന്നതിനായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹി ആനന്ദ് വിഹാറിലെത്തിയതുമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ രണ്ടു സംഭവങ്ങളിലുമുള്ള ആശങ്ക രാഷ്ട്രപതി രേഖപ്പെടുത്തിയിരിക്കുന്നത്. ദേശവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒരാള്‍ പോലും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവര്‍ണമാര്‍, ലഫ്.ഗവര്‍ണര്‍മാര്‍, സംസ്ഥാന, കേന്ദ്ര ഭരണപ്രദേശ ഭരണാധികാരികള്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ […]Read More

പൗരത്വ ഭേദഗതി നിയമത്തിലൂടെ സാക്ഷാത്കരിച്ചത്  മഹാത്മ ഗാന്ധിയുടെ സ്വപ്നമെന്ന് രാഷ്ട്രപതി

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ്‌ സമ്മേളനത്തനെ്‌ മുന്നോടിയായി രാഷ്‌ട്രപതി സഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ ഇങ്ങനെ പരമാർശിച്ചത്‌. കേന്ദ്രം കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഗാന്ധിജിയുടെ  സ്വപ്‌നമാണ്‌ സാക്ഷാത്‌കരിക്കുന്നതെന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ പ്രസ്‌താവനയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു.പാകിസ്‌ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു.ഇതാണ്‌ പുതിയ ഭേദഗതിയിലുടെ സാക്ഷാത്‌ക്കരിക്കുന്നതെന്നുമാണ്‌ രാഷ്‌ട്രപതി പറഞ്ഞത്‌.  പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അഗംങ്ങള്‍ സഭയിലെത്തിയത്.ഫെബ്രുവരി 1 […]Read More