• June 15, 2021

കൊവിഡിനെ നേരിടുന്നതില്‍ മോദി മുന്‍പില്‍

കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതില്‍ ഫലപ്രദമായ നടപടികളെടുത്ത ലോക നേതാക്കളെക്കുറിച്ച് യുഎസ് ഡിജിറ്റല്‍ സര്‍വേ ഏജന്‍സിയായ മോണിങ് കണ്‍സല്‍റ്റ് നടത്തിയ സര്‍വേയില്‍, റേറ്റിങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുദൂരം മുന്‍പില്‍. ലോകത്തെ പ്രമുഖരായ 10 നേതാക്കളുടെ ജനുവരി 1 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കണക്കിലാണ് മോദി ഒന്നാമതെത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ധനമന്ത്രി നിര്‍മല സീതാരാമനുമടക്കമുള്ള നേതാക്കള്‍ രാജ്യത്തിന്റെ വലിയ നേട്ടമാണിതെന്നു പ്രതികരിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ 14 വരെയുള്ള […]Read More

ഗാംഗുലി, സച്ചിന്‍, കോലി, സിന്ധു തുടങ്ങി 49 കായികതാരങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നു

ആഗോള തലത്തില്‍ കൊവിഡ് 19 വൈറസ് വ്യാപിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ട സാഹചര്യത്തില്‍ ഇന്ത്യയില്‍ ബോധവല്‍ക്കരണം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക താരങ്ങളുമായി ചര്‍ച്ച നടത്തുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരുള്‍പ്പെടെ 49 കായികതാരങ്ങളുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍നിന്ന് പങ്കെടുക്കുന്ന കൂടിക്കാഴ്ചയില്‍, […]Read More

വിളക്കുകള്‍ തെളിയിക്കാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ശശി തരൂരും രാമചന്ദ്ര ഗുഹയും

ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് 9 മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം. ‘ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവികാര്യങ്ങളോ […]Read More

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല; ട്രംപിനൊപ്പം അത്താഴ വിരുന്നിനില്ലെന്ന് കോണ്‍ഗ്രസ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വേണ്ടി ഒരുക്കുന്ന അത്താഴ വിരുന്നില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രാഷ്ട്രപതി ഭവനിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും അത്താഴ വിരുന്ന് ഒരുക്കുന്നത്. അതില്‍ പങ്കെടുക്കാവില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രാജ്യ സഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ക്ഷണം നിരസിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ സോണിയാ ഗാന്ധിയെ വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഇതിന് പിന്നാലെയാണ് […]Read More

ഗാന്ധിയെ വിസ്മരിച്ച് സബര്‍മതിയില്‍ ട്രംപ്; ഒബാമയുടെ വാക്കുകള്‍ ഓര്‍മ്മിച്ച് ജനം

ട്രംപിന്‌റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇന്ത്യക്കാര്‍ ഇന്ന് മറ്റൊരു അമേരിക്കന്‍ പ്രസിഡന്‌റിനെ കൂടി ഓര്‍ക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്‌റ് ആയിരുന്ന ബാരക് ഒബാമയെ. ഡൊണാള്‍ഡ് ട്രംപും ബാരക് ഒബായും, അഞ്ചുവര്‍ഷത്തിന്റെ ഇടവേളയില്‍ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍. അവര്‍ രാജ്ഘട്ടിലെയും സബര്‍മതി ആശ്രമത്തിലെയും സന്ദര്‍ശക പുസ്തകങ്ങളില്‍ കുറിച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. രും ട്രംപ് പത്‌നി മെലനിയക്കൊപ്പമായിരുന്നു ആശ്രമത്തിലും എത്തിയത്. ഗാന്ധിജിയുടെ ചിത്രത്തില്‍ ഖദര്‍ മാലയണിയിച്ചും ചര്‍ക്കയില്‍ ഇരുവരും നൂല്‍ നൂറ്റും ആശ്രമത്തിലെ കാഴ്ചകളൊക്കെ […]Read More

നമസ്‌തേ ട്രംപ്; താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫെബ്രുവരി 24 ന് 12 മണി മുതല്‍ താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് 24 നാണ് താജ്മഹല്‍ കാണാനെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് അന്ന് 12 മണി മുതല്‍ താജ്മഹല്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആഗ്ര ഡിവിഷന്‍ സൂപ്രണ്ട് വസന്ത് കുമാര്‍ സ്വര്‍ക്കര്‍ അറിയിച്ചു പ്രധാന പാതയിലും താജ്മഹലിന്റെ പരിസരത്തും സ്ഥിതി ചെയ്യുന്ന എല്ലാ വീടുകളും […]Read More

നമസ്‌തേ ട്രംപ്; ദുര്‍ഗന്ധം അകറ്റാന്‍ യമുനയിലേക്ക് 500 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് 500 ക്യുസെക്സ് വെള്ളം യമുന നദിയിലേക്ക്് തുറന്നുവിട്ടു. നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണു ബുലന്ദ്ഷഹറിലെ ഗംഗനഹറില്‍നിന്ന് യമുന നദിയില്‍ വെള്ളം നിറച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 23 മുതല്‍ 26 വരെ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ട്രംപിന്റെ, സന്ദര്‍ശനത്തിന്റെ പ്രധാനകാര്യങ്ങള്‍ ഡല്‍ഹിയിലാണ്. ഇതിനു പുറമെ ഉത്തര്‍പ്രദേശിലെ ആഗ്രയോ ഗുജറാത്തിലെ അഹമ്മദാബാദോ സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്നു ‘യമുനയുടെ പാരിസ്ഥിതിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 500 ക്യുസെക് […]Read More

ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ പ്രധാമന്ത്രി അനാഛാദനം ചെയ്തു

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 63 അടി ഉയരമുള്ള പ്രതിമയും അനാഛാദനം ചെയ്തു. ആര്‍എസ്എസ് താത്വികാചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ വാക്കുകള്‍ ദലിതരുടെയും പിന്നാക്കം നില്‍ക്കുന്നവരുടെയും ഉന്നമനത്തിനു പ്രവര്‍ത്തിക്കാന്‍ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി 1,254 കോടി രൂപയുടെ 50 പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചത്. ഇതുള്‍പ്പെടെ 25,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണു വാരാണസിയില്‍ നടപ്പാക്കുന്നതെന്നു മോദി ചൂണ്ടിക്കാട്ടി. ദേശീയപാത, ജലപാത, […]Read More

ഫെയ്‌സ്ബുക്കില്‍ ഒന്നാമന്‍ ഞാന്‍, രണ്ടാമന്‌റെ അടുത്തേക്കാണ് യാത്ര: ട്രംപ്

ജനപ്രിയതയില്‍ സമൂഹമാധ്യമ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടാമന്‍. ഒന്നാമനായതില്‍ അഭിമാനമുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ട്രംപിന്‌റെ ട്വീറ്റ്. ഫെബ്രുവരി 24, 25 തീയതികളാണ് ട്രംപിന്‌റെ ഇന്ത്യ സന്ദര്‍ശനം. ‘ഇതു വലിയ ആദരവാണെന്ന് എനിക്കു തോന്നുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടുത്തിടെ പറഞ്ഞു ഡോണള്‍ഡ് ട്രംപ് ആണ് ഫെയ്‌സ്ബുക്കിലെ നമ്പര്‍ 1, നമ്പര്‍ 2 എന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര […]Read More

കശ്മീര്‍ വിഷയത്തില്‍ ഇടപെടാം; ട്രംപ്

കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന സൂചനയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തെന്ന് ട്രംപ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഇടപെടാന്‍ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക ഇക്കണോമിക് ഫോറത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യമില്ലെന്ന ഇന്ത്യയുടെ […]Read More