• June 15, 2021

റെയിൽവേ സ്വകാര്യവത്ക്കരണം; സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ

റെയില്‍വെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി റെയില്‍വെ ബോര്‍ഡ് അഴിച്ചുപണിയാനും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കാനുമാണ് സര്‍ക്കാരിന്റെ നീക്കം. സ്വകാര്യവത്ക്കരണ നീക്കങ്ങളുടെ ഭാഗമായി ഓഹരിവില്‍പ്പന ഉടന്‍ തുടങ്ങും. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ വികെ യാദവിനെ സിഇഒ ആയി നിയമിച്ചു. കൂടാതെ സ്റ്റാഫ്, എഞ്ചിനിയറിംഗ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോര്‍ഡ് അംഗങ്ങളുടെ തസ്തിക റദ്ദാക്കി. റെയില്‍വേയുടെ ഏഴ് നിര്‍മാണ ഫാക്ടറികള്‍ ഇന്ത്യന്‍ റെയില്‍വേയ്‌സ് റോളിംഗ് സ്റ്റോക്ക് കമ്പനി എന്ന ഒറ്റകമ്പനിയായാകും […]Read More

സമയനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ; മാനദണ്ഡങ്ങളുമായി റെയില്‍വെ

റെയില്‍വെയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നതിനോടൊപ്പം സ്വകാര്യ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ചട്ടങ്ങളും സര്‍ക്കാര്‍ തയ്യാറാക്കുന്നു. സമയനിഷ്ഠ മുതല്‍ മറ്റു പല വിഷയങ്ങളും ഇവയിലുള്‍പ്പെടും. കൃത്യനിഷ്ഠ പാലിക്കാത്ത സ്വകാര്യ ട്രെയിനുകള്‍ക്ക് വന്‍തുക പിഴ ചുമത്താനാണ് സര്‍ക്കാരിന്റെ നീക്കം. നേരത്തെ സ്‌റ്റേഷനുകളിലെത്തുന്ന ട്രെയിനുകള്‍ക്കും വൈകിയെത്തുന്ന ട്രെയിനുകള്‍ക്കും പിഴ നല്‍കേണ്ടി വരും. സ്വകാര്യട്രെയിനുകള്‍ 95 ശതമാനം സമയനിഷ്ഠ പാലിച്ചില്ലെങ്കില്‍ പിഴവരും സ്വകാര്യട്രെയിനുകളുടെ വരുമാനത്തെ സംബന്ധിക്കുന്ന കൃത്യമായ കണക്ക് സര്‍ക്കാരിന് നല്‍കണമെന്നാണ് നിലവിലെ ചട്ടം. സ്വകാര്യട്രെയിനുകളുടെ യഥാര്‍ഥവരുമാനം കണക്കുകൂട്ടിയതില്‍ നിന്ന് ഒരു ശതമാനമെങ്കിലും അധികമായാല്‍ ആ തുകയുടെ […]Read More

കേരളത്തിലേക്ക്​ മൂന്നു സ്വകാര്യ ട്രെയിൻ

റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​ന്ന 109 റൂ​ട്ടു​ക​ളി​ൽ മൂ​ന്നെ​ണ്ണം കേ​ര​ള​ത്തി​ൽ. എ​റ​ണാ​കു​ളം -ക​ന്യാ​കു​മാ​രി, കൊ​ച്ചു​വേ​ളി- ഗു​വാ​ഹ​തി, ചെ​ന്നൈ- മം​ഗ​ളു​രു എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ്​ സ്വ​കാ​ര്യ ട്രെ​യി​ൻ വ​രു​ന്ന​ത്. 2023 ഏ​പ്രി​ൽ മു​ത​ൽ രാ​ജ്യ​ത്ത്​ സ്വ​കാ​ര്യ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ പ്ര​ഖ്യാ​പ​നം. ആ​കെ 151 സ്വ​കാ​ര്യ ട്രെ​യി​നു​ക​ളാ​ണ്​ വ​രു​ന്ന​ത്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന്​ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഗു​വാ​ഹ​തി​യി​ൽ​നി​ന്ന്​ ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ ര​ണ്ടാ​മ​ത്തെ സ്വ​കാ​ര്യ ട്രെ​യി​ൻ. ചെ​ൈ​ന്ന- മം​ഗ​ളൂ​രു ട്രെ​യി​ൻ പ്ര​തി​വാ​ര സ​ർ​വി​സാ​ണ്. ചൊ​വ്വാ​ഴ്​​ച ചെ​ന്നൈ​യി​ൽ​നി​ന്നും ബു​ധ​നാ​ഴ്​​ച മം​ഗ​ളൂ​രു​വി​ൽ നി​ന്നും. Read More

സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ആരംഭിക്കും

സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 151 ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റില്‍ വ്യക്തമാക്കി. യാത്രാ തീവണ്ടി സര്‍വീസ് നടത്തുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. റെയില്‍വേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ […]Read More

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റെയിൽവെ ബോർഡ്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകളെയാണ് സർവീസിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. മാത്രമല്ല, ജൂൺ 30 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും റെയിൽവെ അറിയിച്ചു. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കും. ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രത്യേക രാജധാനി, […]Read More

ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ റദ്ദാക്കി

ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കിയത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ്‌ റെയില്‍വേയുടെ വിശദീകരണം. 2016-ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് […]Read More

‘ശ്രമിക് ട്രെയിനുകളല്ല , കൊറോണ എക്സ്പ്രസ്’ റെയില്‍വേ മന്ത്രാലയത്തിനെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി

പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളെല്ലെന്നും ‘കൊറോണ എക്സ്പ്രസ് ട്രെയിനുകള്‍’ ആണെന്നും മമത വിമര്‍ശിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതെന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിച്ച സംസ്ഥാനത്ത് പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് മമതാ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. ”നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നിട്ടും റെയില്‍വേ എന്തുകൊണ്ടാണ് മുഴുവന്‍ ശേഷി […]Read More

രാജ്യത്തെ 215 സ്റ്റേഷനുകളില്‍ റെയില്‍വേയുടെ ഐസൊലേഷന്‍ കോച്ചുകള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് രാജ്യത്തെ 215 റെയില്‍വെ സ്റ്റേഷനുകളില്‍ ഐസൊലേഷന്‍ കോച്ചുകള്‍ ഒരുക്കും.രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള റെയില്‍വെ സ്റ്റേഷനുകളിലാവും ഐസൊലേഷന്‍ കോച്ചുകള്‍ എത്തിക്കുക. ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കെയര്‍ സെന്ററുകളില്‍ വൈറസ് ബാധ സംശയിക്കുന്നവരെയോ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയോ ആയിരിക്കും പ്രവേശിപ്പിക്കുക.ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. കോവിഡ് 19 ആശുപത്രികളുമായി സഹകരിച്ചാവും കൊറോണ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, […]Read More

അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ 400 പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചു. ദേശീയ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലും, അതിഥി തൊഴിലാളികള്‍ മിക്ക സംസ്ഥാനങ്ങളിലും കടുത്ത ആശങ്കയിലാണെന്നതും പരിഗണിച്ചാണ് ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400 പ്രത്യേക തീവണ്ടികള്‍ ഓടിക്കാനുള്ള കര്‍മപദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഒരു […]Read More

ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ആലോചിച്ച് റെയില്‍വേ

ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ ആലോചിച്ച് റെയില്‍വേ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയില്‍വേ വീണ്ടും തുടങ്ങാന്‍ ആലോചിക്കുന്നത്്. കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈ സര്‍വീസുകളില്‍ ഈടാക്കുക. ഈ ട്രെയിനുകള്‍ എണ്ണത്തില്‍ കുറവായിരിക്കുമെന്നുമാണ് വിവരം. ഇത്തരം സര്‍വീസുകള്‍ നടത്താനുള്ള ശുപാര്‍ശ റെയില്‍വേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീന്‍ സോണുകളില്‍ മാത്രമാകും ആദ്യം ട്രെയിന്‍ ഓടിക്കുക. ഹോട്ട് സ്പോട്ടുകള്‍ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും. യാത്രക്കാര്‍ തിക്കിത്തിരക്കുമെന്നതിനാല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഈ ട്രെയിനുകളിലുണ്ടാകില്ല. സ്ലീപര്‍ കോച്ചുകള്‍ മാത്രമായിരിക്കും ഈ […]Read More