• June 15, 2021

അഞ്ചുലക്ഷം ഇന്ത്യക്കാര്‍ക്ക് യുഎസ് പൗരത്വം നല്‍കാനുള്ള നയരേഖയുമായി ജോ ബൈഡന്‍

അഞ്ചുലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനുള്ള നയരേഖയുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. വിവിധ രാജ്യങ്ങളില്‍നിന്നും രേഖകളോടെയും അല്ലാതെയും അമേരിക്കയിലെത്തിയ 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന്നതിന് പ്രത്യേക നിയമഭേതഗതി കൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. ഒപ്പം എച്ച്-1 ബി ഉള്‍പ്പടെയുള്ള വിദഗ്ധ തൊഴില്‍ വിസകളുടെ എണ്ണം വര്‍ധിപ്പിയ്ക്കുന്നതിനും നീക്കം ആരംഭിച്ചിട്ടുണ്ട്. എച്ച്-1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് തൊഴില്‍ വിസ നിരോധിച്ചുകൊണ്ട് ട്രംപ് ഭരണകൂടം കൊണ്ടുവന്ന നിയമം പിന്‍വലിയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രതിവര്‍ഷം 95,000 അഭയാര്‍ത്ഥികള്‍ക്ക് […]Read More

ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; മോചനശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 14നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും മോചനത്തിനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. എണ്ണ ഉത്പാദന, വിതരണ മേഖലയില്‍ ജോലി ചെയ്തിരുന്നവരാണിവര്‍. അഷ്‌വരിഫ് എന്ന സ്ഥലത്ത് വെച്ചാണ് ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ […]Read More

എച്ച് 1ബി വിസാ നിയന്ത്രണം: ട്രംപിനെതിരേ 174 ഇന്ത്യക്കാര്‍ കോടതിയിൽ

എച്ച് 1 ബി വിസ നല്‍കുന്നതിനെതിരേ ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 174 ഇന്ത്യക്കാര്‍ കോടതിയെ സമീപിച്ചു. തങ്ങളെ രാജ്യത്ത് കടക്കുന്നത് തടയുന്നതാണ് ഈ നിയമമെന്നും അതുകൊണ്ട് ഈ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരില്‍ ഏഴ്‌പേര്‍ കുട്ടികളാണ്. കൊളംബിയയിലെ യുഎസ് ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കേസില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ, ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി ചന്ദ് എഫ് വൂള്‍ഫ്, ലേബര്‍ സെക്രട്ടറി യുഗുന്‍ സ്‌കാലിയ എന്നിവര്‍ക്ക് കോടതി നോട്ടിസ് […]Read More