• June 15, 2021

ഡോക്​ടർമാർക്കും നഴ്​സുമാർക്കും ടിക്കറ്റ്​ നിരക്കിൽ ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ

രാജ്യത്ത് കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ്​ നിരക്കിൽ ഡോക്​ടർമാർക്കും നഴ്​സുമാർക്കും ഡിസ്​കൗണ്ടുമായി ഇൻഡി​ഗോ. കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവർക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ്​ നിരക്കിൽ 25 ശതമാനം ഡിസ്​കൗണ്ട്​ നൽകുമെന്ന്​ ഇൻഡിഗോ അധികൃതർ അറിയിച്ചു. യാത്ര ചെയ്യുമ്പോൾ നഴ്​സുമാരും ഡോക്​ടർമാരും ജോലി​ ചെയ്യുന്ന ആശുപത്രിയുടെ ​ഐ.ഡി കാർഡും തിരിച്ചറിയൽ രേഖയും കരുതണമെന്ന് ഇൻഡിഗോ പത്രക്കുറിപ്പിൽ വ്യക്തമാക്കി ഇൻഡിഗോയുടെ വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്കായിരിക്കും ഇളവ്​. ജൂലൈ ഒന്നുമുതൽ ഡിസംബർ 31 വരെ […]Read More

ഇന്‍ഡിഗോ എയര്‍ലൈന്‍സ്: നാളെ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സര്‍വീസ്

സൗദി ജി.എ.സി.എ പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂര്‍ സമയ പരിധി അവസാനിക്കാനിരിക്കെ കോഴിക്കോട് നിന്നുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചു ഇന്‍ഡിഗോ എയര്‍ലൈന്‍സ് നാളെ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. രാവിലെ 11:15 നു ആയിരിക്കും പുറപ്പെടുകയെന്ന് എം.കെ രാഘവന്‍ എം.പി അറിയിച്ചു. യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.Read More

ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ ഇന്‍ഡിഗോ സര്‍വീസ്

ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. 2020 മാര്‍ച്ച് 15 മുതലാണ് പുതിയ സര്‍വീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എ 320 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 6 ഇ 1724 ബെംഗളൂരുവില്‍ നിന്ന് 3:20 ന് പുറപ്പെട്ട് 5:00 ന് ദോഹയിലെത്തും.6 ഇ 1723 ദോഹയില്‍ നിന്ന് 20:05 ന് പറന്ന് 2:40 ന് ബെംഗളൂരുവിലെത്തും. എയര്‍ലൈന്‍ വെബ്സൈറ്റില്‍ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 1 മുതല്‍ ഇന്‍ഡിഗോ ദോഹയില്‍ […]Read More

ഇന്‍ഡിഗോ പൈലറ്റിന് സസ്‌പെന്‍ഷന്‍

പ്രായമായ സ്ത്രീയോടും മകളോടും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ പൈലറ്റിനെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) 3 മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. ജനുവരി 13ന് രാത്രി ചെന്നൈ-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ തനിക്കുണ്ടായ ദുരാനുഭവം പത്രപ്രവര്‍ത്തക സുപ്രിയ ഉണ്ണി നായര്‍ ട്വിറ്ററില്‍ പങ്കുവച്ചതിനെ തുടര്‍ന്നു ഡിജിസിഎ നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണു സസ്‌പെന്‍ഷന്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീയോടും മകളോടും മോശമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്.Read More

അർണാബ് ഗോസ്വാമിയെ പരിഹസിച്ചു , കുനാൽ കാമ്രയ്ക്ക് വിലക്കേർപ്പെടുത്തി ഇന്‍ഡിഗോ

റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വെച്ച് പരിഹസിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കാമ്രയ്ക്ക് , എയര്‍ഇന്ത്യയും ഇന്‍ഡിഗോ എയര്‍ലൈന്‍സും യാത്രാവിലക്കേര്‍പ്പെടുത്തി . ആറ് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിമാനകമ്പനികളുടെ വിശദീകരണം. “അർണാബ്, നിങ്ങളൊരു ജേണലിസ്റ്റാണോ അതോ ഒരു ഭീരുവാണോ അതോ, ഒരു ദേശീയവാദിയാണോ” എന്നു തുടങ്ങുന്ന ചോദ്യങ്ങളോടെയാണ് കുനാൽ ശല്യം ചെയ്യാൻ തുടങ്ങിയത്. ഇതിനു പിന്നാലെയാണ് നടപടി. എന്നാൽ താൻ […]Read More

ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ

ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ ആരംഭിക്കും. അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം. ഇതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും. മാർച്ച് 29 മുതലാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ ഇൻഡിഗോയുടെ നേരിട്ടുള്ള സർവ്വീസ് ആരംഭിക്കുക. രാവിലെ 8.55 നു കോഴിക്കോട് നിന്നും പറന്നുയുരുന്ന വിമാനം ഉച്ചക്ക് 12.20 നു ജിദ്ദയിലെത്തും. തിരിച്ചു ജിദ്ദയിൽ നിന്നും ഉച്ചക്ക് 1.20 […]Read More