• June 15, 2021

പൂര്‍ണിമയ്ക്ക് വേണ്ടി പാടി പ്രാര്‍ഥന ഇന്ദ്രജിത്ത്

അമ്മ പൂര്‍ണിമയ്ക്കു വേണ്ടി ഗാനമാലപിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്. താരപുത്രി തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിനോടകം നിരവധി പേര്‍ കണ്ട വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മകളുടെ വിഡിയോയ്ക്ക് ലവ് യു എന്ന് പൂര്‍ണിമ തന്നെ കമന്റിട്ടു. 1973ല്‍ പുറത്തിറങ്ങിയ ‘ബാദല്‍ ഓര്‍ ബിജ്ലി’ എന്ന പാകിസ്ഥാനി ചിത്രത്തില്‍ ഫയാസ് ഹാഷ്മി സംഗീതം പകര്‍ന്ന ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനമാണ് പ്രാര്‍ഥന പാടുന്നത്. ഫരീദ ഖാനും ആണ് ചിത്രത്തിനു വേണ്ടി […]Read More

പൂര്‍ണിമയുടെ മാതൃ സ്‌നേഹം; കൈയ്യടി നേടിയത് മല്ലികയുടെ കമന്‌റ്

ഫാഷന്‍ ലോകത്തെയും സിനിമയിലെയും കുടുംബത്തിലെയും വിശേഷങ്ങളെല്ലാം പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ആരാധകര്‍ പിന്തുടര്‍ന്ന്‌ ഇവ കാണാറുമുണ്ട്. പക്ഷെ ഇപ്പോള്‍ മരുമകള്‍ പങ്ക് വച്ച ചിത്രത്തിന് മല്ലിക നല്‍കിയ ക്യപ്ഷ്യനാണ് ചിത്രത്തേക്കാളും കൂടുതല്‍ വൈറല്‍ ആയിരിക്കുന്നത്. ഇളയ മകള്‍ നക്ഷത്രയ്ക്ക് ചുംബനം നല്‍കുന്ന ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.മാതൃസ്‌നേഹം വിളിച്ചോതുന്ന ചിത്രവും ഹൃദ്യമായ കുറിപ്പുമായിരുന്നു പൂര്‍ണിമ പങ്കുവച്ചത്. ‘അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളര്‍ത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുക, അവരെ […]Read More

മഞ്ഞണിയും വഴിയേ യാത്രചെയ്ത് പൂര്‍ണിമ; ഒപ്പമുള്ളതാരൊക്കെയെന്ന് അറിയാം

പൂര്‍ണിമ ഇന്ദ്രജിത്തിന്‌റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതികള്‍ തങ്ങളുടെ വിശേഷങ്ങള്‍ സേഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ തിരക്കുകളില്‍ നിന്നെല്ലാം അവധിയെടുത്ത് യാത്രപോയിരിക്കുകയാണ് താരങ്ങള്‍. കുടുംബത്തോടൊപ്പം ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പൂര്‍ണിമ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ ടീഷര്‍ട്ടും കറുപ്പ് പലാസോയുമാണ് പൂര്‍ണ്ണിമ ധരിച്ച് വളരെ സ്‌റ്റൈലിഷായിരുന്നു താരം. ചിത്രങ്ങള്‍ പൂര്‍ണ്ണിമ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ […]Read More

പൃഥ്വിയുള്‍പ്പടെ പ്രതികരിച്ചവര്‍ മറുപടി പറയണം: ശോഭാ സുരേന്ദ്രന്‍

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയയിലെയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലയാള സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ എന്ന് ശോഭ ചോദിക്കുന്നു. […]Read More

ഇന്ദ്രാ നീ സൂപ്പര്‍; പിറന്നാളാശംസകളുമായി പൂര്‍ണിമ

നടന്‍ ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാള്‍. ഭര്‍ത്താവിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയാണ് പൂര്‍ണിമ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ’40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍.” മകള്‍ പ്രാര്‍ഥനയും അനുജന്‍ പൃഥ്വിരാജും നടന്‍ ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് […]Read More