• June 15, 2021

വ്യവസായനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികളുമായി കേരളം,എല്ലാ വ്യവസായ ലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം

കൊവിഡ് നേരിടുന്നതില്‍ കേരളം കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി മാറ്റിയതായും ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും നിന്ന് കേരളത്തെക്കുറിച്ച് ധാരാളം അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയില്‍ നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് കേരളത്തിലേക്ക് വ്യവസായ മുതല്‍മുടക്ക് കൊണ്ടുവരുന്നതിന് തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വ്യവസായ […]Read More

കയറ്റുമതി വിപണി ചൈന കയ്യടക്കും, താക്കീതുമായി വ്യവസായികൾ

തൊഴിലാളികൾക്ക് വേതനം നൽകാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് കയറ്റുമതിവ്യവസായ പ്രതിനിധികൾ കേന്ദ്രസർക്കാറുമായി ചർച്ച നടത്തി. ലോക്ക്ഡൗൺ മൂലം അടഞ്ഞു കിടക്കുന്ന ഉത്പാദനയൂണിറ്റുകൾ ഉടനടി തുറക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള അന്താരാഷ്ട്ര വിപണി നഷ്ടപ്പെടുമെന്ന് ഇവർ പറഞ്ഞു. ചൈന കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഉത്പാദനം പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ കയറ്റുമതി വ്യവസായികൾ പറഞ്ഞത് ഈ ഘട്ടത്തിൽ ഇന്ത്യ കയറ്റുമതി ആരംഭിച്ചില്ലെങ്കിൽ വിപണി ചൈനീസ് ഉൽ‌പന്നങ്ങൾ കൈയ്യടക്കും എന്നാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ […]Read More