• September 28, 2021

മലയാള സിനിമയുടെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

മലയാള സിനിമയുടെ ഹാസ്യ ചക്രവര്‍ത്തിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. സിനിമ ലോകം എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ നടന്‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ജഗതി ശ്രീകുമാറിന്. നാടകത്തിലൂടെയാണ് സിനിമ ലോകത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറുകയായിരുന്നു. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ […]Read More

ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്

മലയാളത്തില്‍ അവഗണന. ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്. മലയാള സിനിമയില്‍ പിന്നണി ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഇനി മലയാള സിനിമയില്‍ പാടില്ലെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ് യേശുദാസ്. തമിഴിലും തെലുങ്കിലും ലഭിക്കുന്ന അംഗീകാരം മലയാളത്തില്‍ ലഭിക്കുന്നില്ല. അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു. പിതാവ് വയേശുദാസിനും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറഞ്ഞു. മലയാള […]Read More

കള്ളപ്പണ്ണം, മയക്കുമരുന്ന്: അന്വേഷണം മലയാളസിനിമ മേഖലയിലേക്ക്

കള്ളപ്പണ്ണം, മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളസിനിമ മേഖലയിലേക്ക് അന്വേഷണം. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വോഷണം. 2019 ജനുവരി ഒന്ന് മുതലുള്ള മലയാള സിനിമകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് കത്തയച്ചു. ഇക്കാലയളവില്‍ മലയാള സിനിമകളിലെ അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം എന്നീ വിവരങ്ങളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് തേടിയിരിക്കുന്നത്. 140 ഓളം സിനിമകളുടെ വിശദാംശങ്ങളാണ് നല്‍കേണ്ടത്. വലിയ സാമ്പത്തിക പരാജയം ഏറ്റുവാങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ നിരവധി സിനിമകളില്‍ […]Read More

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം സി യൂ സൂണ്‍; സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍

സൂഫിയും സുജാതയ്ക്കും ശേഷം വീണ്ടുമൊരു മലയാളം ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യു സൂണ്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും . കൂടാതെ പൂര്‍ണമായും ഐഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് […]Read More

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസകള്‍ അറിയിച്ച മലയാളസിനിമ ലോകവും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസകള്‍ അറിയിച്ച മലയാളസിനിമ ലോകവും. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു നടന്‍മാരുടെ പ്രതികരണം. മോഹന്‍ലാല്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവരും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന് ആശംസകളുമായി എത്തി. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസകള്‍. ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നു എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരളാ സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനായിരുന്നു മോഹന്‍ലാല്‍. […]Read More

കോവിഡ് സമയത്തെ അഹാനയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തോട് എതിര്‍പ്പ് എന്നാല്‍ പ്രതികരണം മാന്യമായി ;

ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല ആ വിഷയത്തിൽ മറ്റുള്ളവർ പ്രതികരിക്കേണ്ടിയിരുന്നതെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സൈബർആക്രമണവുമായി ബന്ധപ്പെട്ട അഹാനയുടെ വിഡിയോ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു നടി. ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?’–ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം: കുറച്ചു ദിവസം മുമ്പ് ആരോ എഴുതിയ ഒരു പോസ്റ്റ് കണ്ടു, പുരുഷന്മാർക്ക് തെറി പറയാമെങ്കിൽ സ്ത്രീകൾക്കും തെറി […]Read More

സ്റ്റെഫി സേവ്യറുടെ ആരോപണത്തിൽ പ്രതികരണവുമായി ഗീതു മോഹൻദാസ്

കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുടെ ആരോപണത്തിൽ പ്രതികരണവുമായി ഗീതു മോഹൻദാസ്. സ്റ്റെഫി ഉന്നയിച്ച ആരോപണത്തിലെ വസ്തുതകൾ വളച്ചൊടിക്കപ്പെട്ടതാണ് എന്നും ഈ വിഷയത്തിൽ അവരുമായി ഇനിയും ചർച്ചക്ക് തയ്യാറാണെന്നും ഗീതു പറയുന്നു. ഗീതു മോഹൻദാസിന്റെ കുറിപ്പ് വായിക്കാം എന്റെ സഹപ്രവർത്തകയുടെ  ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല ഈ പ്രശ്നം എങ്ങനെ വായിക്കാമെന്ന് മനസിലാക്കേണ്ടത് ഞങ്ങളുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും പ്രധാനമാണ്. തികച്ചും പ്രൊഫഷണൽ ആയ […]Read More

പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി സാന്ദ്ര തോമസ്

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമകള്‍ ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുന്നതിനിടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ഇക്കാര്യം സാന്ദ്ര അറിയിച്ചത്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താന്‍ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരുന്നു. സ്വന്തം നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.Read More