• December 3, 2021

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം സി യൂ സൂണ്‍; സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍

സൂഫിയും സുജാതയ്ക്കും ശേഷം വീണ്ടുമൊരു മലയാളം ചിത്രം കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യു സൂണ്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും . കൂടാതെ പൂര്‍ണമായും ഐഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് […]Read More

നടന്‍ അനില്‍ മുരളി അന്തരിച്ചു

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. നസ്രാണി, മാണിക്യക്കല്ല്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.Read More

മൂത്തോന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍

നിരൂപകശ്രദ്ധ നേടിയ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന് ഒടിടി റിലീസ്. ഒടിടി പ്ലാറ്റ്ഫോം ആയ സീ 5ല്‍ ഇന്നുമുതല്‍ ചിത്രം കാണാനാവും. 2019 സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് പിന്നാലെയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാഖ്യാതി പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ഈ ബഹുഭാഷ ചിത്രം നിര്‍മ്മിച്ചത് ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന്‍ മക്ക്‌അലക്സ് എന്നിവരാണ്. ഈ ചിത്രം ഗീതു […]Read More

പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി സാന്ദ്ര തോമസ്

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമകള്‍ ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുന്നതിനിടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ഇക്കാര്യം സാന്ദ്ര അറിയിച്ചത്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താന്‍ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരുന്നു. സ്വന്തം നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.Read More

വ്യജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും: ടിനി ടോം

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുമെന്നും ടിനി ടോം വ്യകത്മാക്കി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.Read More

‘സൂഫിയും സുജാത’യും ട്രെയ്‌ലര്‍

ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. നടന്‍ ധനുഷ് ആണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്‌. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഒടിടി റിലീസ് വലിയ വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറി […]Read More

സംവിധായകനും തിരക്കഥകൃത്തുമായ സച്ചി അന്തരിച്ചു; വിട വാങ്ങിയത് മലയാളത്തിലെ ഹിറ്റ് മേക്കര്‍

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇതുമൂലം തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ (ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ്)സംഭവിച്ചുവെന്ന് ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്. ചോക്കലേറ്റ് എന്ന സിനിമയിലൂടെ 2007ലാണ് സേതുവിനൊപ്പം തിരക്കഥാകൃത്തായി സച്ചി രംഗപ്രവേശനം ചെയ്തത്. 2012ല്‍ പുറത്തിറങ്ങിയ റണ്‍ […]Read More