• June 24, 2021

നിര്‍ഭയക്ക് നീതി, സ്ത്രീ ശാക്തീകരണം ലക്ഷ്യം: പ്രധാനമന്ത്രി

നിര്‍ഭയ കേസില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചത്. സ്ത്രീകളുടെ അഭിമാനവും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്നും മോദി കുറിച്ചു. എല്ലാ മേഖലയിലും സ്ത്രീശക്തി വര്‍ധിച്ചതായും സ്ത്രീ ശാക്തീകരണത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യം നമുക്ക് ഒന്നിച്ച് നിര്‍മ്മിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഒരുപകലും രാത്രിയും നീണ്ടു നിന്ന നാടകീയമായ കോടതി നടപടികള്‍ക്ക് ശേഷമാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. അര്‍ധരാത്രിയില്‍ ദില്ലി ഹൈക്കോടതിയിലും […]Read More

ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത് എന്റെ മകള്‍ക്ക് നീതി ലഭിച്ചു

‘ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ഇന്നത്തെ സൂര്യോദയം ഞങ്ങളെ സംബന്ധിച്ച് മകള്‍ക്ക് നീതി ലഭിച്ച പുത്തന്‍ സൂര്യോദയമാണ്. ഇന്ത്യയിലെ എല്ലാ പെണ്‍മക്കള്‍ക്കും ഇന്നത്തെ ദിവസം പുതിയ സൂര്യോദയമായിരിക്കും. എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു.’ മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് കുറ്റവാളികളെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയതിന് ശേഷം നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍. ഏഴ് വര്‍ഷത്തിനപ്പുറം മകള്‍ക്ക് നീതി ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് നിര്‍ഭയയുടെ അമ്മ ആശാദേവി. ‘ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരും. […]Read More

നിർഭയയ്ക്ക് നീതി ;പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി

എട്ട് വർഷം നീണ്ടു നിന്ന നിയമ യുദ്ധത്തിനൊടുവിൽ നിർഭയയ്ക് നീതി ലഭിച്ചു.ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച നിർഭയാ കൂട്ട ബലാൽത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് രാവിലെ 5.30 ഓടെയാണ് നിർഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെ തിഹാർ ജയിലിൽ തൂക്കിലേറ്റിയത്. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച്‌ 3 എന്നീ തീയതികളില്‍ വധശിക്ഷ നട‌പ്പാക്കാന്‍ മരണവാറന്റ് […]Read More

നിര്‍ഭയ കേസ്; മരണവാറന്റിന് സ്റ്റേ ഇല്ല, വധശിക്ഷ നാളെത്തന്നെ

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കും. മരണവാറന്റ് സ്റ്റേ ചെയ്യാതെ ഡല്‍ഹി കോടതി. പ്രതികളെ നാളെ രാവിലെ അഞ്ചരയ്ക്കുതന്നെ തൂക്കിലേറ്റും. വധശിക്ഷയ്ക്ക് തടയിടാന്‍ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ പുതിയ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഉത്തരവ്. വിചാരണ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. വിചാരണക്കോടതിയിലും ഹൈക്കോടതിയും ഇക്കാര്യം വിശദമായി പരിശോധിച്ചതാണെന്നും ഒരു പുനഃപരിശോധനയുടെ ആവ്യമില്ലെന്നും കോടതി വിലയിരുത്തി. പുനഃപരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സ്വമേധയാ നല്‍കിയതല്ലെന്ന മുകേഷ് സിങ്ങിന്റെ വാദവും കോടതി നിരസിച്ചു. […]Read More

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി

നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി. പ്രായപൂര്‍ത്തിയായില്ലെന്ന വാദമാണ് തള്ളിയത്. പ്രതിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, നാളെ നീതി ലഭിക്കുമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ പല വഴികളും പ്രതികള്‍ നോക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതി അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി. ബിഹാര്‍ കോടതിയുടെ പരിഗണനയിലാണ് ഹര്‍ജിയുള്ളത്. […]Read More

ഭർത്താവിനെ തൂക്കിലേറ്റുംമുൻപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി

നിർഭയാകേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഒരാളായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ ബിഹാറിലെ ഔറംഗബാദിലെ പ്രാദേശിക കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. “എന്റെ ഭർത്താവിനെ മാർച്ച് 20 ന് തൂക്കിലേറ്റും. ശേഷം ഒരു  വിധവയുടെ ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” സിങ്ങിന്റെ ഭാര്യ പുനിത സിംഗ് പറഞ്ഞു. കേസ് നാളെ കോടതി പരിഗണിക്കും.  “എന്റെ ഭർത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുൻപ് നിയമപരമായി വിവാഹമോചനം നേടാൻ ഞാൻ ആഗ്രഹിക്കുന്നു”  അവർ പറഞ്ഞു.“എന്റെ കക്ഷിക്ക് (പുനിത) ഭർത്താവിൽ നിന്ന് വിവാഹമോചനം […]Read More

നിര്‍ഭയ കേസ്: പ്രതികളെ തൂക്കിലേറ്റാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. നാളെ ഹാജരാകണമെന്നു മീററ്റില്‍നിന്നുള്ള ആരാച്ചാര്‍ പവന്‍ ജല്ലാദിനു തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. 4 പ്രതികളെയും വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നു തൂക്കിലേറ്റാനാണു കോടതി നിര്‍ദേശം. ആരാച്ചാര്‍ എത്തിയശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും. പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരെയാണ് ഒരുമിച്ചു തൂക്കിലേറ്റുന്നത്. പ്രതികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിക്കുന്നുണ്ട്. മുകേഷ്, പവന്‍, വിനയ് […]Read More

ഒരാൾക്ക്​ പകരം കോടതി അഞ്ചു പേരെ തൂക്കിക്കൊ​ല്ലേണ്ടതുണ്ടോ?രാഷ്​ട്രപതിക്ക് കത്തെഴുതി നിർഭയ പ്രതികളുടെ കുടുംബം

നിർഭയ പ്രതികൾക്ക് ദയാ വധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി പ്രതികളുടെ കുടുംബം. ​ നിർഭയ കൂട്ടബലാത്സംഗക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളുടെയും കുടുംബാംഗങ്ങളാണ് രാഷ്​ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകിയിരിക്കുന്നത്. പ്രായമായ മാതാപിതാക്കൾ, സഹോദരങ്ങൾ, കുറ്റവാളികളുടെ മക്കൾ എന്നിവരാണ്​ ദയാവധത്തിന്​ അനുമതി തേടിയിരിക്കുന്നത്​​. “ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ദയാവധത്തിന് അനുമതി നൽകണമെന്ന് ഇരയുടെ മാതാപിതാക്കളായ​ ഞങ്ങൾ അഭ്യർഥിക്കുന്നു. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയണം. നിർഭയ പോലെ മറ്റൊരു സംഭവം നടക്കില്ല. ഒരാൾക്ക്​ പകരം […]Read More

നിര്‍ഭയ കേസ്; വധശിക്ഷ ജീവപര്യന്തമാക്കണം,വിനയ് ശര്‍മയുടെ പുതിയ ഹര്‍ജി

പുതിയ ദയാഹര്‍ജിയുമായി നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കമെന്നാണ് പ്രതി വിനയ് ശര്‍മയുടെ പുതിയ ദയാഹര്‍ജി. ശിക്ഷ 20 നു നടപ്പാക്കാനിരിക്കെയാണു പ്രതി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിനു ഹര്‍ജി സമര്‍പ്പിച്ചത്. പിഴവു തിരുത്തല്‍ ഹര്‍ജി ഉള്‍പ്പെടെയുള്ളവ വീണ്ടും നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു പ്രതി മുകേഷ് സിങ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് […]Read More

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന്

രാജ്യം കാത്തിരുന്ന നിർഭയ പ്രതികളുടെ വധ ശിക്ഷ മാർച്ച് 20 ന് നടപ്പിലാക്കും. രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കുക. പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് ഠാക്കൂർ, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. എല്ലാവരുടെയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. പ്രതികളിലൊരാളായ പവന്‍ ഗുപ്ത നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയ […]Read More