• July 28, 2021

പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ

പ്ലസ് വണ്‍ ക്ലാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനിലൂടെ ആക്കും. നവംബര്‍ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ സംപ്രേഷണം ചെയ്യും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.Read More

രാജ്യത്ത് 27% സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍വെ

രാജ്യത്ത് ഇരുപത്തിയേഴ് ശതമാനം സ്കൂൾ വിദ്യാര്‍ഥികൾക്കും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍ക്കാര്‍ സര്‍വെ. എൻസിഇആര്‍ടി നടത്തിയ സാമ്പിൾ സര്‍വെയിലേതാണ് ഇക്കാര്യമുള്ളത്. പലയിടങ്ങളിലും വൈദ്യുതി സംവിധാനം തടസ്സപ്പെടുന്നതും പഠനപ്രവര്‍ത്തനത്തെ ബാധിക്കുന്നു. കണക്ക്, സയൻസ് വിഷയങ്ങളുടെ പഠനത്തിന് ഓൺലൈൻ വിദ്യാഭ്യാസം അപര്യാപ്തമെന്നും സര്‍വെയിൽ ഭൂരിഭാഗം വിദ്യാര്‍ഥികളും അഭിപ്രായപ്പെടുന്നു. ലാപ്‍ടോപ്പോ സ്മാര്‍ട്ട് ഫോണുകളോ ഇല്ലാത്ത ഇരുപത്തിയേഴ് ശതമാനം കുട്ടികൾ രാജ്യത്തുണ്ടെന്നാണ് എൻസിഇആര്‍ടി നടത്തിയ സാമ്പിൾ സര്‍വെയിലുള്ളത്. സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളിലായിരുന്നു എൻസിഇആര്‍ടിയുടെ […]Read More

ഓൺലൈൻ ക്ലാസുകളുടെ സമയം

ഓൺലൈൻ ക്ലാസുകളുടെ സമയ ദൈർഘ്യം സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. സാധാരണ സ്‌കൂൾ ദിനം പോലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ ഏറെ നേരം മൊബൈൽ, ടിവി, കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ കുട്ടികൾ ചെലവഴിക്കേണ്ടി വരുന്നുവെന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആശങ്ക കണക്കിലെടുത്താണ് പുതിയ ഭേദഗതി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരമാവധി 1.30 മണിക്കൂർ വരെ മാത്രമേ ക്ലാസുകൾ പാടുള്ളു. 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് […]Read More

മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കും

സംസ്ഥാനത്ത് വിക്ടേഴ്സ് ചാനൽ വഴിയുള്ള മൂന്നാംഘട്ട ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കും. നാളെ മുതൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസ്സുണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈക്കോടതി വ്യാഴാഴ്ച തൃപ്തി രേഖപ്പെടുത്തിയിരുന്നു. സർക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും തീർപ്പാക്കിRead More

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംസ്ഥാനം പൂര്‍ണസജ്ജമായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംസ്ഥാനം പൂര്‍ണസജ്ജമായതായി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 872 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാത്തതായിട്ടുള്ളൂ. ഇതില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികളാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്തു എത്തിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് […]Read More

കോവിഡ് മാറ്റി എഴുതുന്ന ‘പാഠങ്ങള്‍ ‘

കാലത്തെ പകുത്തൊര് ‘പാഠ ‘ മാവുകയാണ് കോവിഡ് എന്ന മഹാമാരി. ഒട്ടും പ്രതീക്ഷിക്കാതെ, സങ്കല്പ സീമകള്‍ക്കുമപ്പുറത്ത് നിന്ന് ക്ഷണിക്കപ്പെടാതെ കടന്ന് വന്ന് ലോകത്തെ മാറ്റി വരക്കുകയാണ് നഗ്ന നേത്രങ്ങള്‍ക്കന്യമായ ഒരു സൂക്ഷ്മാണു.മനുഷ്യന്‍ ഇന്നുവരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സകല മേഖലകളെയും കോവിഡിന് മുന്‍പും ശേഷവും എന്ന് തിരുത്തി എഴുതേണ്ട അവസ്ഥ. വിദ്യാഭ്യാസ മേഖലയിലും കോവിഡ് കൊണ്ടുവന്ന അഥവാ കൊണ്ടു വരാന്‍ പോകുന്ന ‘പരിഷ്‌ക്കാരങ്ങള്‍’ നമ്മള്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്തവയാണ്.വിദ്യാര്‍ത്ഥി പ്രവേശനം,ക്ലാസുകള്‍, പരീക്ഷ,മൂല്യനിര്‍ണയം,ഫലപ്രഖ്യാപനം,വിടുതല്‍ തുടങ്ങിയ ആവര്‍ത്തന സ്വഭാവമുള്ള കുറെ […]Read More

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന് സ്റ്റേ ​ഇ​ല്ല

സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ക്ലാ​സ് സ്റ്റേ ​ചെ​യ്യാ​തെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​യെ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യ​ച്ചു. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​തെ ക്ലാ​സ് തു​ട​രു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി. നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ലെ​ന്ന് ഹ​ര്‍​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി ഗി​രി​ജ​യാ​ണ് […]Read More

ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ട്രയലിനിടെ അപകാതകള്‍ പരിഹരിക്കുമെന്നും വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിയതിനാല്‍ ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. […]Read More

ആദിവാസി വിദ്യാര്‍ത്ഥികൾക്ക് സഹായ വാഗ്ദാനവുമായി രാഹുൽ ഗാന്ധി

വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠനത്തിനുള്ള സാമഗ്രികൾ വാഗ്‌ദാനം ചെയ്ത് വയനാട് എം.പി രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ആവശ്യമായ സാമഗ്രികളുടെ പട്ടിക തന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്കും വയനാട് ജില്ല കളക്ടര്‍ക്കും കത്തയച്ചു. വിദ്യാലയങ്ങളിലെ സാധാരണ ക്ലാസുകൾ പുനരാരംഭിക്കുക എന്നത് വളരെയധികം ക്ലേശം നിറഞ്ഞതാണെന്നിരിക്കെ ഡിജിറ്റൽ ക്ലാസുകൾക്കായുള്ള നീക്കം അത്യന്താപേക്ഷിതമാണ് എന്ന് രാഹുൽ ഗാന്ധി കത്തിൽ അഭിപ്രായപ്പെട്ടു. ഫസ്റ്റ് ബെൽ എന്ന സംരംഭത്തിലൂടെയുള്ള ഡിജിറ്റൽ ക്ലാസ്സ്‌റൂമിൽ പങ്കെടുക്കാൻ കഴിയാതെ ആദിവാസി വിദ്യാർത്ഥികൾ […]Read More