• October 23, 2021

കോണ്‍ഗ്രസ്-ബിജെപി ബന്ധം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് ഏഴോളം സീറ്റുമാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വീഴ്ചകളെ മറയ്ച്ചുപിടിക്കാനാണ് പിആര്‍ ഏജന്‍സികളെ കൂട്ടുപിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.Read More

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കും

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കും. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് നേരത്തെ ചോദിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് […]Read More

‘കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്ക് വേണം’; വീടിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകന്റെ ഭീഷണി

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന് വാർത്തകൾ വന്നതോടെ  അദ്ദേഹത്തിന്റെ ജന്മ നാടായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. വീടിന് മുകളിൽ കയറി ഒരു പ്രവർത്തകൻ ഭീഷണി മുഴക്കി. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ഉറപ്പുനൽകാതെ വീടിന് താഴെ ഇറങ്ങില്ലെന്നാണ് പ്രവർത്തകൻ പറയുന്നത്. ഒരു മണിക്കൂറിന് ശേഷം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി അറിയിച്ചശേഷമാണ് പ്രവർത്തകൻ താഴെയിറങ്ങിയത്.Read More

പുതുപ്പള്ളി ഉപേക്ഷിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി ഉപേക്ഷിക്കാനാവില്ലെന്നും നേമത്ത് മത്സരിക്കാനില്ലെന്നും ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി. കൂടാതെ താന്‍ മണ്ഡലം മാറുന്നുവെന്നുള്ള ചില കേന്ദ്രങ്ങളുടെ പ്രചാരണത്തില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. പാര്‍ട്ടിയിലെ തന്നെ ചില കേന്ദ്രങ്ങളാണിതിന് പിന്നിലെന്നാണ് ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ വിലയിരുത്തല്‍.Read More

നേമത്ത് തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി

നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാൻ തയ്യാറാണെന്ന് ഉമ്മൻ‌ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോർട്ട്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ തന്നെ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് ഉമ്മൻചാണ്ടി വെല്ലുവിളി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത. നേരത്തെ കെ മുരളീധരന്റെ പേരും നേമത്ത് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് ഇതിന് […]Read More

ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി

തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കേരളത്തിലെ കടലിന്റെ മക്കള്‍ കടലിലെറിയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവളം എം.എല്‍.എ എം.വിന്‍സന്റ് വിഴിഞ്ഞത്ത് നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റേത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന നയമാണെന്നും ജനങ്ങളെ അപമാനിക്കാനല്ല രക്ഷിക്കാനാണ് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധന കരാറിലൂടെ ഒറ്റുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികള്‍ കണ്ടുപിടിക്കുകയും വിളിച്ചു പറയുകയും ചെയ്തതാണ് ഏറ്റവും വലിയ അപരാധമെന്നാണ് ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രി […]Read More

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ ഉണ്ടായിരുന്നു: രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ തിരസ്‌ക്കരിച്ചതിന് പിന്നില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ അടക്കുള്ളവ കാരണമായെന്നും ചെന്നിത്തല പറഞ്ഞു. താനടക്കമുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പാലക്കാട് പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനം തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തും. അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാകും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 3 ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നു. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്നും […]Read More

ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി

ശബരിമല വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്ന് ഉമ്മന്‍ ചാണ്ടി. ഭക്തരുടെ ആഗ്രഹം നടത്താനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിക്ക് കാരണമായ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More

നേമത്തെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടി അല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അങ്ങനെ ഒരു നിര്‍ദ്ദേശം താന്‍ മുന്നോട്ട് വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറയുന്നു.നിലവില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യം ഇല്ല. കല്പറ്റയില്‍ താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്.Read More

കോവിഡ് നിയന്ത്രണത്തില്‍ കേരളം വന്‍ പരാജയമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം ഇക്കാര്യത്തില്‍ വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ […]Read More