• September 28, 2021

ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്നവര്‍ ഗൂഢാലോചന നടത്തി: ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

ആഴക്കടല്‍ മത്‌സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവരും മുന്‍‌പുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ ‘ദല്ലാള്‍’ എന്നറിയപ്പെടുന്നയാളും ഉള്‍പ്പെട്ടു – മുഖ്യമന്ത്രി ആരോപിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ പരത്തിയാല്‍ അവര്‍ അതിനെ വികാരപരമായി എടുക്കും. അതായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യം. ‘ദല്ലാള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ ഇതില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നത്.Read More

കോണ്‍ഗ്രസ്-ബിജെപി ബന്ധം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് ഏഴോളം സീറ്റുമാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വീഴ്ചകളെ മറയ്ച്ചുപിടിക്കാനാണ് പിആര്‍ ഏജന്‍സികളെ കൂട്ടുപിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.Read More

പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

എല്‍ഡിഎഫ് ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കളക്ട്രേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശേഷം നേതാക്കള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പണത്തിനെത്തുന്നത്.Read More

പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍

പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ഗാന്ധി ഭവനിലെ അമ്മമാര്‍. കഴിഞ്ഞ ഇലക്ഷനിലും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാരാണ് പിണറായി വിജയന് കെട്ടിവയ്ക്കാനുള്ള തുക സ്വരൂപിച്ച് നല്‍കിയത്. കരകൗശല വസ്തുക്കളും ചവിട്ടികളും ഒക്കെ നിര്‍മിക്കുന്ന ഇവര്‍ ഗാന്ധിഭവനിലെ വില്‍പ്പനശാലയില്‍ വിറ്റുകിട്ടുന്ന കാശ് സ്വരൂപിച്ചാണ് നല്‍കിയത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എകെജി സെന്ററില്‍ എത്തിയായിരുന്നു തുക നല്‍കിയത്. കഴിഞ്ഞ ഓണത്തിന് അന്തേവാസികള്‍ക്ക് അദ്ദേഹം ഓണക്കോടി നല്‍കിയിരുന്നു.Read More

ആഴക്കടൽ മത്സ്യബന്ധന വിവാദം: ധാരണപത്രം ഇന്ന് പുനഃപരിശോധിക്കും

ആഴക്കടൽമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇൻലാന്റ് നാവിഗേഷൻ കോർപറേഷനും ഇഎംസിസിയും ഉണ്ടാക്കിയ ധാരണപത്രം  ഇന്ന് പുനഃപരിശോധിക്കും. സർക്കാർ നയങ്ങൾക്കെതിരായി എന്തെങ്കിലും ഉപാധികൾ കരാറിലുണ്ടെങ്കിൽ റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു വകുപ്പ്, മുഖ്യമന്ത്രി അറിയാതെ ധാരണാപത്രവുമായി മുന്നോട്ട് പോയതിൽ അതൃപ്‌തിയുണ്ട്.400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമ്മിക്കാൻ ഇ.എം.സി.സിയുമായി കെഎസ്ഐഎന്‍സി ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കാനാണ് മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയത്. ധാരണപത്രം റദ്ദാക്കിയുള്ള തീരുമാനം ഇന്നുണ്ടായേക്കും.Read More

സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 10രൂപയെങ്കിലും കുറയ്ക്കണം: കെ സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 10രൂപയെങ്കിലും കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രി തോമസ് ഐസക് തയ്യാറകുമോയെന്നും പെട്രോളിന് കേന്ദ്രനികുതിയെക്കാള്‍ സംസ്ഥാന നികുതിയാണ് കൂടുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.Read More

സോളാർ പീഡനക്കേസ്: സി‌ബിഐക്ക് വിട്ടത് മറ്റ് മന്ത്രിമാർ അറിയാതെ

സോളാര്‍ പീഡനക്കേസ് സിബിഐ അന്വേഷണത്തിന് വിടാനുള്ള തീരുമാനം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി നേരിട്ട് എടുത്തതാണെന്ന് റിപ്പോര്‍ട്ട്. 23ആം തീയതി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ചയായിരുന്നില്ല. കേസ് സിബിഐയ്ക്ക് വിട്ടത് തിരിച്ചടിയാവുമെന്ന് ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ട്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ വനിതയില്‍ നിന്നും ലഭിച്ച പരാതി അന്വേഷിക്കാനുള്ള ചുമതലയാണ് സര്‍ക്കാര്‍ സിബിഐയ്ക്ക് നല്‍കിയത്. കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനികേണ്ടത് സിബിഐയാണ്.Read More

മുഖ്യമന്ത്രി കുറച്ച് മയത്തിലൊക്കെ തള്ളണമെന്ന് രമേശ് ചെന്നിത്തല

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ചാണ് ഈ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ തള്ള വേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളി ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായിയെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‌ലിനില്‍ പിണറായി ബി.ജെ.പിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് […]Read More

സ്വർണക്കടത്ത്​ കേസ്: ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന്​ പി.ടി തോമസ്

സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിയാണ്​ ഒന്നാം പ്രതിയെന്ന്​ പി.ടി തോമസ്. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം അവതരിപ്പിക്കവേയാണ് പി.ടി തോമസ്​ എം.എൽ.എയുടെ പരാമര്‍ശം. ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്​. ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്​ട്രരെ പോലെയാണ്​ മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്‍റെ മകളുടെ വിവാഹത്തലേന്ന്​ സ്വപ്​ന പ​ങ്കെടുത്തിരുന്നോയെന്ന്​ വ്യക്​തമാക്കണമെന്നും പി.ടി തോമസ്​ ആവശ്യപ്പെട്ടു. അതേസമയം പൂരപ്പാട്ടാണോ സഭയിൽ നടക്കുന്നതെന്ന ചോദ്യം […]Read More

റിവേഴ്സ് ഹവാല: ഉന്നതനാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

റിവേഴ്സ് ഹവാലയിലെ ഉന്നതനാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണിതെന്ന് പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, ഈ വ്യക്തിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസുമായുള്ള ബന്ധമെന്താണെന്നും ചെന്നിത്തല ചോദിച്ചു. ഉന്നതനാരാണെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്, മുഖ്യമന്ത്രിയുടെ കയ്യിലാണ് പൊലീസും ഇന്റലിജന്‍സ് സംവിധാനങ്ങളുമൊക്കെയുള്ളത്, ഞെട്ടിയെന്നാണ് കോടതി പോലും പറഞ്ഞത്, ഗുരുതരമായ ആരോപണങ്ങളാണ് ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞുRead More