• October 23, 2021

കൊവിഡ്:പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യം

കോഴിക്കോട്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും. ഒരേ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. 28 മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണ സ്‌കൂളുകളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താനായിട്ടില്ല. അതിനാല്‍ ഇത്തവണ പ്രായോഗിക പരീക്ഷ അപ്രസക്തമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം.Read More

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 29നും പ്ലസ്ടു പരീക്ഷ ഏപ്രില്‍ 30നും അവസാനിക്കും. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ നടക്കുന്ന പരീക്ഷകള്‍ ഉച്ചയ്ക്കു ശേഷമാകും നടത്തുന്നത്. 15മുതലുള്ള പരീക്ഷകള്‍ രാവിലെ നടക്കും.തിരഞ്ഞെടുപ്പില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടിയുള്ളതിനാലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം എട്ടാം തീയതിയാണ് പരീക്ഷകള്‍ ആരംഭിക്കുക.Read More

എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ മാറ്റി

S.S.L.C, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയെ തുടർന്നാണ് തീരുമാനം. ഏപ്രില്‍ എട്ട് മുതൽ 30 വരെയായിരിക്കും പരീക്ഷകള്‍ നടക്കുക. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധ്യാപകർക്ക് തെരഞ്ഞെടുപ്പു ചുമതല ഉള്ളതിനാൽ പരീക്ഷകള്‍ മാറ്റുകയായിരുന്നു. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ ഉടന്‍ പുറത്ത് വിടും.Read More

എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളുടെ നടത്തിപ്പിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശ പ്രകാരം വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതിനെ പറ്റി മാര്‍ഗരേഖ പുറത്തിറക്കിയത്. ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളുടെയും ക്വാറന്റീനിലുള്ള വിദ്യാര്‍ഥികളുടെയും പട്ടിക വിദ്യാഭ്യാസ വകുപ്പ് മുന്‍കൂട്ടി തയ്യാറാക്കണം.ഇത് ബന്ധപ്പെട്ട സ്‌കൂളിന് കൈമാറണം ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്നും ആരോഗ്യവകുപ്പ്  നിർദേശിക്കുന്നു ട്രിപ്പിള്‍ ലെയര്‍ […]Read More

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ വന്‍ തിരക്ക്

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വന്‍ തിരക്ക്. ഇത് വരെ അയ്യായിരത്തോളം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രം മാറുന്നതിന് മാത്രം 895 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം – 2300, ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷം- 2174, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം- 50, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷം- 61 എന്നിങ്ങനെയാണ് കണക്ക്. നാളെ വൈകിട്ട് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.Read More

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നീട്ടാന്‍ തീരുമാനമായി. എസ്എസ്എല്‍സി പരീക്ഷകള്‍ മേയ് 26, 27, 28 തീയതികളില്‍ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം നിശ്ചയിച്ചത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്താനും തീരുമാനിച്ചിരുന്നു. ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ജൂണില്‍ നടത്താനാണ് ഇപ്പോള്‍ ധാരണ. തീയതി പിന്നീട് തീരുമാനിക്കും.Read More

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തും

ലോക്ക് ഡൗണിന് ശേഷം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തുന്ന കാര്യം ആലോചനയില്‍. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചര്‍ച്ച നടത്തും. രണ്ടു പരീക്ഷകളും ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. നേരത്തെ ഇരു പരീക്ഷകളും ഒരുമിച്ചാണ് നടത്തിയിരുന്നത്. എസ്എസ്എല്‍സി പരീക്ഷ ഉച്ചക്ക് ശേഷവും ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും നടത്തും. അടുപ്പിച്ചുള്ള ദിവസങ്ങളിലാവും പരീക്ഷകള്‍. അതേസമയം, പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവയ്ക്കും. നിലവില്‍ […]Read More