• October 23, 2021

ചെന്നിത്തലയുടെ കൂടെയുണ്ടായിരുന്നവര്‍ ഗൂഢാലോചന നടത്തി: ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

ആഴക്കടല്‍ മത്‌സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയുടെ കൂടെ ഇപ്പോഴുള്ളവരും മുന്‍‌പുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചനയില്‍ ‘ദല്ലാള്‍’ എന്നറിയപ്പെടുന്നയാളും ഉള്‍പ്പെട്ടു – മുഖ്യമന്ത്രി ആരോപിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തെറ്റായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണ പരത്തിയാല്‍ അവര്‍ അതിനെ വികാരപരമായി എടുക്കും. അതായിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യം. ‘ദല്ലാള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ ഇതില്‍ ഇടപെട്ടു എന്നാണ് കേള്‍ക്കുന്നത്.Read More

ഇത്തവണ ഹരിപ്പാട് നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇത്തവണ ഹരിപ്പാട് നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പട്ടിക പുറത്തുവന്നു കഴിയുമ്പോൾ സ്ഥാനാർഥിപട്ടികയെ പറ്റി പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം സ്ഥാനാർഥിപട്ടിക പുറത്തുവന്നപ്പോൾ ഉണ്ടായത് പോലെ അതൃപ്‌തി കോൺഗ്രസ് പട്ടിക പുറത്തുവരുമ്പോൾ ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.Read More

പോസ്റ്റല്‍ വോട്ടില്‍ ആശങ്ക: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

പോസ്റ്റല്‍ വോട്ടില്‍ ആശങ്കയുണ്ടെന്ന് കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. സീല്‍ ചെയ്ത ബാലറ്റ് ബോക്സുകള്‍ ഉപയോഗിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം തപാല്‍ വോട്ട് 10 ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.80നു മുകളില്‍ പ്രായം ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കുമാണ് തപാല്‍ വോട്ട് ഉള്ളത്.ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടതു അനുഭാവികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നു നോക്കി എതിരാണെന്ന് കണ്ടാല്‍ നശിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പറയുന്നു. ഇത്തവണയും ഇത് […]Read More

അമേരിക്കൻ കമ്പനികൾക്ക് കേരള തീരം തുറന്നുകൊടുത്തത് കോടികളുടെ അഴിമതി: രമേശ് ചെന്നിത്തല

അമേരിക്കൻ കമ്പനികൾക്ക് കേരള തീരം തുറന്നുകൊടുത്തത് കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷ്ണലുമായി സർക്കാർ കഴിഞ്ഞ ആഴ്ച 5000 കോടിയുടെ കരാറിൽ ഒപ്പിട്ടു. ഇതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായി രമേശ് ചെന്നിത്തൽ ആരോപിയ്ക്കുന്നു. വൻകിട കുത്തക കമ്പനികൾക്കായി കേരള തീരം തുറന്നുകൊടുക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിയ്ക്കുന്നത്. മത്സ്യ തൊഴിലാളികളുടെ വയറ്റത്തടിയ്കുന്നതാണ് ഈ കരാർ.Read More

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു:രമേശ് ചെന്നിത്തല

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നും ചെന്നിത്തല കോട്ടയത്ത് വ്യക്തമാക്കി.Read More

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ ഉണ്ടായിരുന്നു: രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ തിരസ്‌ക്കരിച്ചതിന് പിന്നില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ അടക്കുള്ളവ കാരണമായെന്നും ചെന്നിത്തല പറഞ്ഞു. താനടക്കമുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പാലക്കാട് പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനം തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തും. അനധികൃത നിയമനങ്ങള്‍ ക്രിമിനല്‍ കുറ്റമാകും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 3 ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നു. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്നും […]Read More

ശബരിമല വിഷയത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒന്നും മിണ്ടുന്നില്ലെന്ന്‌ രമേശ് ചെന്നിത്തല

ശബരിമല വിഷയത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒന്നും മിണ്ടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാരണമാണ് ഈ നിശബ്ദതയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്താൻ ബി.ജെ.പി തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തിൽ സി.പിഎമ്മിന്റേത് ആത്മാർത്ഥത ഇല്ലാത്ത നിലപാടാണ്. തങ്ങൾ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.Read More

പതിനഞ്ച് സീറ്റുകള്‍ വേണമെന്ന് ജോസഫ് വിഭാഗം; വിട്ടുവീഴ്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

പതിനഞ്ച് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ് വിഭാഗം. മലബാറിലെ സീറ്റുകളിലടക്കം പി.ജെ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ വിട്ടുവീഴ്ച വേണമെന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. രണ്ട് സീറ്റുകളില്‍ അധികമായി അവകാശവാദം ഉന്നയിച്ച ആര്‍.എസ്.പി, കയ്പമംഗലവും ആറ്റിങ്ങലും ഇത്തവണ വേണ്ടെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ വഴുതക്കാട്ടെ സ്വകാര്യ വസതിയായിരുന്നു ചര്‍ച്ച. പേരാംബ്രയും തളിപ്പറമ്പും അടക്കം 15 സീറ്റിലും മത്സരിക്കണമെന്നായിരുന്നു പി.ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്. വിട്ടു വീഴ്ച വേണ്ടി വരുമെന്നായിരുന്നു ചെന്നിത്തലയ്ക്കും എം.എം ഹസനും […]Read More

വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്നയാള്‍: രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട്ട് സന്ദര്‍ശനത്തെ സി.പി.എം വര്‍ഗീയവത്കരിച്ചുവെന്ന് രമേശ് ചെന്നിത്തല. ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ്. ചര്‍ച്ചയും സംഭാഷണവും പുതിയ കാര്യമല്ല. എ വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്. വോട്ടിനായി ഇടത് മുന്നണി വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. കേരളത്തിലെ മുഖ്യമന്ത്രി വര്‍ഗീയതക്ക് തുടക്കം കുറിച്ചു. രണ്ട് വോട്ടിന് വേണ്ടിയാണ് വര്‍ഗീയത ഉന്നയിക്കുന്നത്. മതേതരത്വ നിലപാട് ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ആരും വരണ്ടെന്നും ചെന്നിത്തല.Read More

‘ഉമ്മന്‍ ചാണ്ടിക്ക് ഏത് സ്ഥാനം കിട്ടുന്നതിലും സന്തോഷിക്കുന്ന ആളാണ് ഞാന്‍’: ചെന്നിത്തല

അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടി ഒരു ടേം കൂടി മുഖ്യമന്ത്രി പദവിയിൽ വരുമെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ചെന്നിത്തല. താൻ പറയാത്ത കാര്യങ്ങളാണ് വാർത്തയായി നൽകുന്നത്. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിർപ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല.Read More