• December 3, 2021

സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഹാജരാകിലെന്ന് കര്‍ഷകര്‍

സുപ്രീംകോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഹാജരാകിലെന്നു സമരം ചെയ്യുന്ന കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാന്‍ താല്പര്യമില്ല ‘ – സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ ഗൗരവപൂര്‍ണ ഇടപെടലിനെ ബഹുമാനിക്കുന്നതായും […]Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിക്ക് മുന്‍പില്‍ എത്തിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കവെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.Read More

പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി

ലോക്കപ്പുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവിയും ശബ്ദ റേക്കോര്‍ഡിങും നിര്‍ബന്ധമാക്കി സുപ്രീം കോടതി. സംസ്ഥാന പൊലീസുകള്‍, സിബിഐ, എന്‍ഐഎ, എന്‍സിബി, റവന്യു ഇന്റലിജന്‍സ് തുടങ്ങി രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമായിരിയ്ക്കും. കസ്റ്റഡി അതിക്രമങ്ങള്‍ വര്‍ധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജീവിയ്ക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ ഉറപ്പാക്കുന്ന 21 ആം വകുപ്പ് പ്രകാരം സുപ്രീം കോടതിയുടെ ഉത്തരവ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുന്നതിനുള്ള നടപടികള്‍ അതത് സര്‍ക്കാരുകള്‍ സ്വികരിയ്ക്കണം. പ്രവേശന കാവാടം. ലോക്കപ്പ്, ചോദ്യം ചെയ്യുന്ന […]Read More

പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി. സംസ്ഥാന സര്‍ക്കാരിന്റേത് നിലനില്‍ക്കുന്ന ഹര്‍ജി അല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഫയലുകള്‍ നല്‍കുന്നതടക്കം അന്വേഷണത്തില്‍ ഒരു തടസവും സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി, അഭിഭാഷകന്‍ എം. […]Read More

ഷര്‍ട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി

ഷര്‍ട്ടിടാതെ ഹാജരായ മലയാളി അഭിഭാഷകനെ ശകാരിച്ച് സുപ്രിം കോടതി. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള ഹിയറിംഗിനിടെ ഷര്‍ട്ടിടാതെ ഹാജരായ അഡ്വ എംഎല്‍ ജിഷ്ണുവിനെയാണ് സുപ്രിം കോടതി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും ശകാരിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടികള്‍ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞിട്ടും ഇത്തരം അശ്രദ്ധകള്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. മുന്‍പ് പലതവണ ഇത്തരം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 26ന് മറ്റൊരു അഭിഭാഷകനും ഷര്‍ട്ടില്ലാതെ ഹാജരായിരുന്നു.Read More

അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി

ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ തെരഞ്ഞ് പിടിച്ച് വേട്ടയാടാനുള്ളതല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജാമ്യമാണ് നീതി, ജയിലല്ല. ജാമ്യം അനുവദിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മാനവിക മുഖമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇന്റീരിയര്‍ ഡിസൈനറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച വിധി വിശദീകരിച്ചുള്ള […]Read More

അഭിഭാഷകനെ കാണാന്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതിയുടെ അനുമതി

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു . സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞ സര്‍ക്കാര്‍ കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന് പറഞ്ഞു. […]Read More

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഉയര്‍ന്ന ഫീസ്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.കെ

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് നിരക്ക് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതിനായി സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരെ തന്നെ നിയോഗിക്കും. എല്ലാ വര്‍ഷവും അഡ്മിഷന്‍ താറുമാറാക്കാന്‍ ചില മാനേജുമെന്റുകള്‍ ശ്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വ്യക്തമാക്കി.Read More

സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രീംകോടതി

സി.ബി.ഐ അന്വേഷണത്തിന് അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കേസുകളില്‍ ചട്ടം ബാധകമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകളെ മറികടന്നു കേസ് അന്വേഷിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ പൊതുവായ അനുമതി നല്‍കിയില്ലെങ്കില്‍ കേസന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസില്‍ […]Read More

സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെ.യു.ഡബ്ല്യു.ജെ വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കെ.യു.ഡബ്ല്യു.ജെ നേരത്തെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കില്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും […]Read More