• October 23, 2021

കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്തിയതില്‍ ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. കൊവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ ഇന്ത്യ വിജയം കൈവരിച്ചതായും ഇന്ത്യ ഇക്കാര്യത്തില്‍ വലിയ മാതൃകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.Read More

മാസ്‌ക് ഉപയോഗത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

മാസ്‌ക് ഉപയോഗിയ്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിയ്‌ക്കേണ്ടതില്ല എന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സമുഹിക അകലവും പാലിച്ചാണ് വ്യയാമം എന്ന് ഉറപ്പാക്കണം എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. വായു സഞ്ചാരം കുറഞ്ഞ മുറികള്‍, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികള്‍, കാറുകള്‍ എന്നിവയില്‍ മാസ്‌ക് ധരിയ്ക്കാതിരുന്നാല്‍ രോഗവ്യാപനത്തിന് കാരണമാകും എന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാസ്‌കുകല്‍ നിര്‍ബന്ധമായും ധരിയ്ക്കണം. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനികളിലൂടെ വൈറസ് […]Read More

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് മുന്നറിയിപ്പ് നല്‍കുന്നു. അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ലെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും ഗെബ്രിയോസസ് പറഞ്ഞു. വാക്സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന്‍ […]Read More

കോവിഡ്: വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്ന് ഡബ്യൂ.എച്ച്.ഒ

രോഗപ്രതിരോധത്തിനായി വാക്സിനുകളെ മാത്രം പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന. കോവിഡിനെതിരെ വ്യാപകമായി വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം നേരിട്ടേക്കുമെന്നും ഡബ്യൂഎച്ച്ഒ. അടുത്ത വര്‍ഷം പകുതി പിന്നിട്ടാലും എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ ആവില്ലെന്ന് സംഘടന അറിയിച്ചു. പരിശോധനകള്‍ തുടരണമെന്നും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഡബ്ലിയൂ.എച്ച്.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു. വാക്‌സിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളില്‍ ഇതുവരെ ഒരു രാജ്യത്തിന്റെയും […]Read More

കൊവിഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് ആണ് ഇക്കാര്യം പറഞ്ഞത്. 1918ല്‍ ലോകത്ത് ആരോഗ്യ മേഖലയില്‍ വേണ്ടത്ര വികസം ഇല്ലാതിരുന്നിട്ടും പടര്‍ന്നുപിടിച്ച് സ്പാനിഷ് ഫ്‌ളു രണ്ടുവര്‍ഷം കൊണ്ടു മാറിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പാനിഷ് ഫ്‌ളു കാരണം ലോകത്ത് അഞ്ചുകോടിയോളം പേരാണ് മരിച്ചത്. അതേസമയം കൊവിഡ് മൂലം ലോകത്ത് എട്ടുലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ കൊവിഡ് ശക്തമായി നില്‍ക്കുന്നത് അമേരിക്കയിലും ഇന്ത്യയിലും ബ്രസീലിലുമാണ്.Read More

ചെറുപ്പക്കാരില്‍ കോവിഡ് പടരുന്നു, രോഗലക്ഷണമില്ലാത്തതിനാല്‍ വ്യാപനം രൂക്ഷം: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്.  ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നിരുന്നു.  ഫെബ്രുവരി 24 മുതല്‍ ജൂലായ് 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസ്സുമുതല്‍ 40 വയസ്സുവരെയുളളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവര്‍ […]Read More

താലിബാന്‍ തലവന്‍ മുഫ്തി നൂര്‍ വാലി മെഹ്സുദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹ്രിക് ഇ താലിബാന്‍ തലവന്‍ മുഫ്തി നൂര്‍ വാലി മെഹ്സുദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റിയാണ് മുഫ്തി നൂറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ചേര്‍ത്തത്. അല്‍ഖ്വയ്ദയ്ക്കായി സാമ്പത്തിക സഹായം നല്‍കുക, പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഭീകരാക്രമണ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മുഫ്തി നൂര്‍ വാലി മെഹ്‌സൂദ് ചെയ്യുന്നതായി ഐക്യരാഷ്ട്ര സംഘടന സുരക്ഷാ കൗണ്‍സില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.Read More

13.2 കോടി പേര്‍ കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

ലോകത്തെയാകെ കോവിഡ്19 മഹാമാരി കീഴ്‌പ്പെടുത്തിയതോടെ ഈ വര്‍ഷം 13.2 കോടി പേര്‍കൂടി കൊടുംപട്ടിണിയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അതിനാല്‍ ജനങ്ങള്‍ക്ക് നിലവാരമുള്ളതും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കോവിഡ്മൂലം ആഫ്രിക്കയില്‍ പകുതിയലധികം പേര്‍ക്ക് ജോലി നഷ്ടമായി. ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും തൊഴില്‍ നഷ്ടവും പട്ടിണിയും വര്‍ധിക്കുകയാണ്. സബ്‌സിഡിയോടെയുള്ള ഭക്ഷ്യവിതരണം, ഭക്ഷണ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കല്‍, ദരിദ്രര്‍ക്ക് നേരിട്ട് പണം ലഭ്യമാക്കല്‍ എന്നീ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നുമാണ് […]Read More

കൊവിഡ് വ്യാപനം ഗുരുതര തലത്തിലേക്ക് പടരുകയാണെന്ന് ലോകാരോഗ്യസംഘടന

ആഗോളതലത്തില്‍ കൊവിഡ് 19 വ്യാപനം മോശം തലത്തിലേക്ക് പടരുകയാണെന്ന് ലോകാരോഗ്യസംഘടന. കൊവിഡിന് മുന്‍പുള്ള ലോകത്തേക്ക് അത്ര പെട്ടെന്ന് മടങ്ങിപ്പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.Read More

കൊവിഡ് പ്രതിരോധത്തിൽ ധാരാവി മോഡലിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന

കൊവിഡ് പ്രതിരോധത്തിൽ ധാരാവി മോഡലിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. ജൂണിൽ ഹോട്ട്‌സ്‌പോട്ടായിരുന്ന ധാരാവിയിൽ ജൂലൈയിൽ രോഗികളുടെ എണ്ണം കുറഞ്ഞു. പരിശോധന, ഉറവിടം കണ്ടെത്തൽ, ചികിത്സ എന്നിവയിലെ ശ്രദ്ധയാണ് കൊവിഡിനെ പിടിച്ചുകെട്ടാൻ മുബൈയിലെ ഏറ്റവും ജനനിബിഡമായ ധാരാവിയെ സഹായിച്ചതെന്നും ലോകാരോഗ്യ സംഘടന. കൂടാതെ വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്റ്, ന്യൂസിലാൻഡ്, ഇറ്റലി, സ്‌പെയിൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളുടെ പേരും ലോകാരോഗ്യ സംഘടന പരാമർശിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മഹാരാഷ്ട്രയിലെ ധാരാവി. ലോകാരോഗ്യ സംഘടന ഒഫീഷ്യൽ ട്വിറ്റർ പേജിലെ […]Read More