• October 23, 2021

ഏപ്രില്‍ ഫൂളാണെന്ന് കരുതി കൊറോണ തമാശകള്‍ പ്രചരിപ്പിക്കല്ലേ ,പിടി വീഴും

 ഏപ്രില്‍ ഫൂളാണെന്ന് കരുതി കൊറോണ തമാശകള്‍ പ്രചരിപ്പിക്കല്ലേ ,പിടി വീഴും

ഏപ്രില്‍ ഒന്നിന് ഫൂളാക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ സൂക്ഷിച്ചോളു. ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നാളെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് 19, ലോക്ക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം പോസ്റ്റുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് കൊവിഡ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.

കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9497900112, 9497900121, 1090

Related post