• July 28, 2021

കശ്മീരികളോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം : ടി.ഡി രാമകൃഷ്ണന്‍

 കശ്മീരികളോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം : ടി.ഡി രാമകൃഷ്ണന്‍

ആക്രമണ സ്വഭാവം എല്ലാ മേഖലകളിലും ഒരു ക്യാന്‍സര്‍പോലെ കടന്നു വരുന്നു. കാശ്മീരികള്‍ എന്നും അക്രമത്തിന് ഇരകളാണെന്ന് നോവലിസ്റ്റും കഥാകൃത്തുമായ ടി.ഡി രാമകൃഷ്ണന്‍ പറയുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥി വിഷയം ആയാലും, കശ്മീര്‍ വിഷയം ആയാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹിന്ദുത്വ വാദത്തെ അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രത്തെ എങ്ങനെ സഹായിക്കുമെന്ന് കണക്കുകൂട്ടലോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനല്ല, കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. കശ്മീരിനോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ ധാര്‍മ്മികതയുടെ തെറ്റുണെന്നും അദ്ദേഹം പറയുന്നു.

Related post