• August 2, 2021

ആര്യ @39

 ആര്യ @39

തമിഴ് നടന്‍ ആര്യയ്ക്ക് ഇന്ന് 39ാം പിറന്നാള്‍. തമിഴിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് ആര്യ. 2019ല്‍ ആയിരുന്നു ആര്യയുടെ വിവാഹം. അഭിനേത്രിയായ സയേഷയെയാണ് ആര്യ ജീവിത പങ്കാളിയാക്കിയിരിക്കുന്നത്.

നിരവധി താരങ്ങള്‍ ആര്യയക്ക് ജന്മദിനാശംസകളുമായി എത്തി. കാപ്പാന്‍, പതിനെട്ടാംപടി തുടങ്ങിയ ചിത്രങ്ങളിലൂടെ ആര്യ തിരക്കിലാണ്. ഇന്ത്യന്‍ 2 എന്ന കമലഹാസന്‍ ചിത്രവും ആര്യയുടെതായി പുറത്തിറങ്ങാനണ്ട്.

ആര്യ-സയേഷ വിവാഹ ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും താരം തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷമുള്ള ആദ്യ ജന്മദിനത്തില്‍ ആര്യയ്ക്ക് സയേഷ എന്ത് സര്‍പ്രെയ്‌സ് നല്‍കുമെന്ന് ആകാംക്ഷയിലാണ് ആരാധകര്‍.

Related post