• July 28, 2021

1983യിലെ ആക്രമണകാരിയായ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആരായിരുന്നു; പോസ്റ്റര്‍ കാണാം

 1983യിലെ ആക്രമണകാരിയായ ഓപ്പണിംഗ്  ബാറ്റ്‌സ്മാന്‍ ആരായിരുന്നു; പോസ്റ്റര്‍ കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983യില്‍ നേടിയ ചരിത്ര വിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയായ 83 യുടെ താരനിരയിലേക്ക് തമിഴ്സിനിമാ താരം ജീവയുമെത്തുകയാണ്. കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കായി കളിച്ച താരമാണ് കൃഷ്ണമാചാരി ശ്രീകാന്ത്. ആക്രമണകാരിയായ ഓപ്പണിംഗ് ബാറ്റ്‌സ്മാനായാണ് അദ്ദേഹം അറിയപ്പെടുന്നത്.


ഇന്ത്യന്‍ നായകനായിരുന്ന കപില്‍ ദേവിനെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിങ്ങാണ്. രണ്‍വീര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിനറെ പോസ്റ്റര്‍ പങ്കുവെച്ചത്.

ചുവന്ന ചെകുത്താന്മാരെന്നറിയപ്പെട്ടിരുന്ന അന്നത്തെ ഇന്ത്യന്‍ ടീമിലെ മറ്റൊരംഗമായിരുന്ന സുനില്‍ ഗാവസ്‌കറെ അവതരിപ്പിക്കുന്ന താഹിര്‍ രാജ് ഭാസിന്റെ പോസ്റ്റര്‍ രണ്‍വീര്‍ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

അതിനുപിന്നാലെയാണ് മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായിരുന്ന ശ്രീകാന്തായി ജീവയെത്തുന്ന പുതിയ പോസ്റ്റര്‍ എത്തിയത്.

Related post