• November 27, 2021

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റന്റിനും ഒരു സെക്ഷന്‍ ഓഫീസര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ 42 ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടില്‍ 31,667 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്‌നാട്ടില്‍ 269 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗ വ്യാപനം എറ്റവും രൂക്ഷം ചെന്നൈ നഗരത്തിലാണ്. ഇന്നലെ മാത്രം 1,515 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. എറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്. 76 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ഇതില്‍ 32 എണ്ണം സ്വകാര്യ ലാബുകളാണ്. ഇതുവരെ 5.9ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Related post