• October 17, 2021

ലോക്‌ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ച് തമിഴ്‌നാട്

 ലോക്‌ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ച് തമിഴ്‌നാട്

കോവിഡ് വ്യാപനം ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്‌ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ച് തമിഴ്‌നാട്. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. കേരളം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും കേരളം അന്തിമ നിലപാട് എടുക്കുക.

ഇതോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ഏഴാമത്തെ സംസ്ഥാനമാകുകയാണ് തമിഴ്നാട്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ലോക്ക് ഡൗണ്‍ 30 വരെ നീട്ടിയിരുന്നു.

Related post