• October 22, 2021

കൊറോണ ഭീതി; കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്

 കൊറോണ ഭീതി; കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്


കൊവിഡ് ഭീതിയെത്തുടര്‍ന്ന് കേരളത്തില്‍ നിന്നും പാല്‍ വാങ്ങുന്നത് തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തി.ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി.

നാളെ മുതല്‍ ക്ഷീരകര്‍ഷക നിന്നും പാല്‍ സംഭരിക്കാന്‍ കഴിയില്ലെന്ന് മില്‍മ അറിയിപ്പ് കൊടുത്തു കഴിഞ്ഞു. ദിവസേന രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ആയിരുന്നു പാല്‍പ്പൊടി നിര്‍മ്മിക്കാന്‍ വേണ്ടി കേരളം തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നത്.

ഈ കയറ്റുമതിയാണ് ഇതോടെ ഇല്ലാതായത്. എന്നാല്‍ പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങള്‍ മുടക്കമില്ലാതെ കേരളത്തിലേക്ക് എത്തിക്കാനുള്ള കാര്യത്തില്‍ തമിഴ്‌നാട് കേരളവുമായി ധാരണയിലെത്തിയിട്ടുണ്ട്.കേരളത്തിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ തമിഴ്‌നാട് അടച്ചിട്ടിരുന്നു.

പ്രതിദിനം കര്‍ഷകരില്‍ നിന്ന് ആറ് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ മലബാര്‍ മേഖല ശേഖരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്.

Related post