• October 16, 2021

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന പ്രമേയം പാസ്സാക്കി

 പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെലങ്കാന  പ്രമേയം പാസ്സാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ ജനസംഖ്യാ പട്ടികക്കെതിരെയും തെലങ്കാന നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കി. ഇതോടെ സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഏഴാമത് സംസ്ഥാനമായി തെലങ്കാന മാറി. നേരത്തെ കേരളം, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളുടെ ആശങ്ക പരിഗണിച്ച്‌ പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യണമെന്നും ഏതെങ്കിലും മതത്തെക്കുറിച്ചോ വിദേശ രാജ്യത്തെക്കുറിച്ചോ ഉള്ള പരാമര്‍ശം ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിയമങ്ങൾക്ക് പകരം കർഷകരുടെ വിഷയങ്ങൾ, തൊഴിലില്ലായ്മ, ജലക്ഷാമം എന്നീ വിഷയങ്ങളിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post