• June 20, 2021

കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടിയുടെ ധനസഹായം

 കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടിയുടെ ധനസഹായം

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് ധനസഹയവുമായി തെലങ്കാന സര്‍ക്കാര്‍.

കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിനാണ് സര്‍ക്കാര്‍ 5 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു.

ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷ0 രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവനും ഉണ്ടാകണമെന്നും അവരുടെ കുടുംബത്തെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related post