• June 19, 2021

ടെലി മെഡിസിന്‍ സംവിധാനം; രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി കേരളം

 ടെലി മെഡിസിന്‍ സംവിധാനം; രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി കേരളം

സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

കൊവിഡ് കാലത്ത് വലിയ സേവനമാണ് ഇ-സഞ്ജീവനി നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരികയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. ഇ- സഞ്ജീവനി വഴി വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയും.

Related post