• June 19, 2021

കശ്മീരിൽ ഭീകരനെ വധിച്ചു; ജവാന് വീരമൃത്യു

 കശ്മീരിൽ ഭീകരനെ വധിച്ചു; ജവാന് വീരമൃത്യു

കശ്മീരിലെ ശ്രീനഗറിനു സമീപമുള്ള മൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു.

കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ സിആർപിഎഫ് ജവാന്റെയും 6 വയസ്സുകാരന്റെയും മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഭീകരൻ സഹീദ് ദസ്സിനെയാണു വധിച്ചത്. ഏറ്റുമുട്ടലിൽ ജാർഖണ്ഡ് സ്വദേശി ഹെഡ് കോൺസ്റ്റബിൾ കുൽദീപ് കുമാറാണു വീരമൃത്യു വരിച്ചത്.

Related post