• October 26, 2021

പട്ടോഡിയിലെ രാജകുമാരന് ഇന്ന് മൂന്നാം പിറന്നാള്‍; ആശംസയുമായി ദീദി

 പട്ടോഡിയിലെ രാജകുമാരന് ഇന്ന് മൂന്നാം പിറന്നാള്‍; ആശംസയുമായി ദീദി

ജനിച്ച അന്ന് മുതല്‍ താരമാണ് സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. തൈമൂറിനെ കുറിച്ചും എഴുതിയും പറഞ്ഞും ആര്‍ക്കും മതിവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതല്‍ ആരാധകരുമുളള കുട്ടി സെലിബ്രിറ്റി തൈമൂറാണ്.

എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസിയെ കണ്ട് തുടങ്ങിയ കാലത്ത് ഒന്നമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു തൈമൂര്‍. തൈമൂറിന്റെ ആയയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തൈമൂറിനൊപ്പം അച്ഛനമ്മമാരെക്കാള്‍ ഏറ്റവും കൂടുതലായി കാണുന്ന ആയയെ തേടിയുളള അന്വേഷണമാണ് ഇപ്പോള്‍ ഞെട്ടലില്‍ അവസാനിച്ചിരിക്കുന്നത്.

തൈമൂറിന്‌റെ മൂന്നാം പിറന്നാളാണ് ഇന്ന്. നിരവധിപേരാണ് തൈമൂറിന് ആശംസകള്‍ നേര്‍ന്നത്. സഹോദരിയായ സാറ അലി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ആശംസ ഇതിനകം വൈറലാണ്.

സാറ, സഹോദരന്‍ ഇബ്രാഹിം എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സാറ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെയ്ഫിന്‌റെ ആദ്യ വിവാഹത്തിലെ മക്കളാണ് സാറയും ഇബ്രാഹിമും.

Related post