• July 27, 2021

ആകാംക്ഷ നിറച്ച് തമ്പിയുടെ ട്രെയ്‌ലര്‍ എത്തി

 ആകാംക്ഷ നിറച്ച് തമ്പിയുടെ ട്രെയ്‌ലര്‍ എത്തി

ആരധകര്‍ കാത്തിരുന്ന കാര്‍ത്തി, ജ്യോതിക ചിത്രം തമ്പിയുടെ ട്രെയിലര്‍ എത്തി
ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണിത്. കുട്ടിക്കാലത്ത് ഒളിച്ചോടിയ മകന്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം കുടുംബത്തില്‍ തിരിച്ചെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. സസ്പന്‍സ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. പാപനാശത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു. സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ആര്‍.ഡി. രാജശേഖര്‍. കൈതിക്കു ശേഷം കാര്‍ത്തി നായകനാകുന്ന ചിത്രം ഡിസംബര്‍ റിലീസ് ആയി തിയറ്ററുകളിലെത്തും.

Related post