• October 26, 2021

”അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും ” കണ്ണൂര്‍ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് ലഘുലേഖകൾ

 ”അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും ” കണ്ണൂര്‍ അമ്പായത്തോടിൽ  വീണ്ടും മാവോയിസ്റ്റ് ലഘുലേഖകൾ

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ വീണ്ടും മാവോയിസ്റ്റ് ലഖുലേഖകൾ. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സായുധ മാവോയിസ്റ്റ് സംഘം ടൗണിൽ പ്രകടനം നടത്തുകയും ചെയ്തു. സ്ത്രീയടക്കം നാലംഗ സംഘം രാവിലെ ആറു മണിയോടെയാണ് പ്രകടനം നടത്തിയത്.

അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും തുടങ്ങിയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മുന്‍പും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രദേശമാണ് അമ്പായത്തോട്. ഇതിന് പിന്നാലെ പൊലീസ് അമ്പായത്തോട് വലിയ രീതിയിലുള്ള തിരച്ചില്‍ ഇവിടെ നടത്തിയിരുന്നു.

ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ  ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.

Related post