• May 15, 2021

ബില്ല് നിയമമായാല്‍ സുപ്രീം കോടതിയില്‍ നേരിടും: ചിദംബരം

 ബില്ല് നിയമമായാല്‍ സുപ്രീം കോടതിയില്‍ നേരിടും: ചിദംബരം

ലോകസഭ പാസാക്കിയ ദേശീയ പൗരത്വബില്ല് രാജ്യസഭയില്‍ പാസായാല്‍ സുപ്രീം കോടതിയില്‍ നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നോതാവ് പി ചിദംബരം.
പൗരത്വ ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധവും രാജ്യത്തിന്‌റെ അടിത്തറ തകര്‍ക്കാന്‍ ശക്തിയുള്ളതുമാണ്. ബിജെപിയ്ക്ക് ഭൂരിപക്ഷം നല്‍കിയതിന് രാജ്യം നല്‍കേണ്ടി വന്ന വിലയാണ് ലോകസഭയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‌റ് അംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം രാജ്യത്തെ അഭിഭാഷകരെയും ജഡ്ജിമാരെയും ഏല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നിയമമായാല്‍ സുപ്രീം കോടതിയില്‍ അത് നേരിടുക തന്നെ ചെയ്യും.
ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലാണ് ഇന്നലെ ലോകസഭയില്‍ പാസായത്. രാജ്യസഭയില്‍ കൂടെ പാസായാല്‍ ബില്ല് നിയമമായി പ്രാബല്യത്തില്‍ വരും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടിയേറിയ ഹിന്ദു-ക്രിസ്ത്യന്‍-ബുദ്ധ-ജൈന-പാര്‍സി സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്ല്.

Related post