• August 2, 2021

പ്രതിഷേധങ്ങള്‍ക്കിടയിലും ജനപിന്തുണ മോദിസര്‍ക്കാരിന് തന്നെയെന്ന് റിപ്പോര്‍ട്ട്

 പ്രതിഷേധങ്ങള്‍ക്കിടയിലും ജനപിന്തുണ മോദിസര്‍ക്കാരിന് തന്നെയെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റേത്‌ മികച്ച ഭരണമെന്ന് സര്‍വ്വേ ഫലം. മന്ദഗതിയിലായ സമ്പദ്വ്യവസ്ഥയെക്കുറിച്ചും പൗരത്വ ഭേദഗതി നിയമം പോലുള്ള നയങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുവരാം, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ബഹുഭൂരിപക്ഷം തൃപ്തരാണെന്ന് റിപ്പോര്‍ട്ട്. കാര്‍വി ഇന്‍സൈറ്റുകളുമായി ഏകോപിച്ച് ഇന്ത്യാ ടുഡേ ഗ്രൂപ്പ് നടത്തിയ ദ്വി വാര്‍ഷിക മൂഡ് ഓഫ് നേഷന്‍ സര്‍വേയിലാണ് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ പ്രകടനം ഇപ്പോഴും വളരെ മികച്ചതാണെന്ന് മൂഡ് ഓഫ് നേഷന്‍ സര്‍വേയുടെ 2020 ജനുവരി പതിപതിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം മികച്ചതാണെന്ന് അറുപത്തിയെട്ട് ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മൂഡ് ഓഫ് നേഷന്റെ 2019 ഓഗസ്റ്റ് പതിപ്പിനെ അപേക്ഷിച്ച് മൂന്ന് ശതമാനം പോയിന്റുകളുടെ കുറവ് മാത്രമാണ് ഇത്.

രേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ വിശ്വാസത്തില്‍ തൃപ്തരാണെന്നാണ് വിലയിരുത്തല്‍ . ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മതിയായ എണ്ണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 303 സീറ്റുകളും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് 108 ഉം നേടുമെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു. ലോക്‌സഭയില്‍ ഭൂരിപക്ഷം 272 ആയിരിക്കുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. ഇത് എന്‍ഡിഎയ്ക്ക് 50 സീറ്റുകളുടെ കുറവാണ് മോദിയെ അധികാരത്തിലെത്തിച്ച 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ശിവസേനയും യുപിഎയുടെ 15 സീറ്റുകളുടെ വര്‍ധനയും ഉള്‍പ്പെടുത്താതെ വേണം കണക്കാക്കാന്‍. സര്‍വ്വേ ഫലങ്ങള്‍ പലതും തെറ്റാണ് തെളിഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടെന്നതും മറ്റൊരു വസ്തുതയാണ്.

Related post