• December 3, 2021

നീതിയ്ക്കായുള്ള മുറവിളിയ്ക്ക് ഇന്നേക്ക് ഏഴാണ്ട്

 നീതിയ്ക്കായുള്ള മുറവിളിയ്ക്ക് ഇന്നേക്ക് ഏഴാണ്ട്

നിര്‍ഭയ പെണ്‍ക്കുട്ടിയെ പീഢനത്തിനിടയാക്കിയിട്ട് ഇന്നേക്ക് ഏഴാണ്ട് തികയുന്നു. 2012 ഡിസംബര്‍ 16 നാണ് ഓടികൊണ്ടിരിക്കുന്ന ബസില്‍ പെണ്‍ക്കുട്ടി ക്രൂര പീഢനത്തിനിടയായത്. കേട്ടുകേള്‍വിപോലുമില്ലാത്ത് അതി ക്രൂരമായ പീഢനത്തിരയായിരുന്ന പെണ്‍ക്കുട്ടി പതിമൂന്ന് ദിവസത്തെ ചികിത്സയ്്‌ക്കൊടുവില്‍ ഡിസംബര്‍ 29 ന് മരണത്തിന് കീഴടങ്ങി. ഇന്നും നീതിയ്ക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേരായിരുന്നു കേസിലെ പ്രതികള്‍. ന്നാം പ്രതി റാം സിങ് തീഹാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. മറ്റു പ്രതികളായ മുകേഷ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിങ്, പവര്‍ ഗുപ്ത എന്നിവര്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു.

കേസിലെ നാലില്‍ മൂന്ന് പ്രതികളുടെ വധശിക്ഷയ്‌ക്കെതികെയുള്ള ഹര്‍ജി സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. നാലാമത്തെ പ്രതി അക്ഷയ് താക്കൂര്‍ നല്‍കിയ പുന പരിശോധന ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച്ച തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. പ്രതികളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്താല്‍ മരണവാറണ്ട് പുറപ്പെടുവിക്കും.
ഏഴു വര്‍ഷം പിന്നിടുമ്പോള്‍ ഒരുപാട് നിര്‍ഭയമാരുടെ കുടുംബങ്ങള്‍ ഇതുപോലെ നീതിയ്ക്കായി മുറവിളി കൂട്ടുകയാണ്. ഒരുപാട് നിര്‍ഭയമാരുടെ കണ്ണീരിന് ഇനിയും ഉത്തരം നല്‍കേണ്ടതുണ്ട്.

Related post