• June 18, 2021

‘ഡെഡ് മാന്‍’; ‘ദി അണ്ടര്‍ടേക്കര്‍’ വിരമിച്ചു

 ‘ഡെഡ് മാന്‍’;  ‘ദി അണ്ടര്‍ടേക്കര്‍’ വിരമിച്ചു

പ്രൊഫഷണല്‍ റെസ്ലിങ്ങിന്റെ ചരിത്രത്തില്‍ ഗ്ലാമര്‍ താരങ്ങളിലൊരാളായ ‘ദി അണ്ടര്‍ടേക്കര്‍’ വിരമിച്ചു. മാര്‍ക്ക് കാലവെ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിവരവുണ്ടാകില്ലെന്ന് അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി. 1990-ല്‍ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് 55-കാരനായ അദ്ദേഹം അവസാനം കുറിച്ചത്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായ ‘അണ്ടര്‍ടേക്കര്‍: ദ ലാസ്റ്റ് റൈഡി’ന്റെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിലാണ് താന്‍ ഡബ്ല്യു.ഡബ്ല്യു.ഇ കരിയര്‍ അവസാനിപ്പിച്ചതായി അണ്ടര്‍ടേക്കര്‍ അറിയിച്ചത്.

Related post