• October 16, 2021

108 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കാന്‍ തയ്യാറായി ഇന്ത്യ

 108 രാജ്യങ്ങളിലേക്ക് മരുന്ന്  കയറ്റി അയക്കാന്‍ തയ്യാറായി   ഇന്ത്യ

108 രാജ്യങ്ങളിലേക്ക് 85 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോള്‍ ഗുളികളും കയറ്റി അയക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി വിവരം. ഇത് ഇന്ത്യയുടെ മെഡിക്കന്‍ നയതന്ത്രത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. കയറ്റി അയക്കുന്ന മരുന്നുകള്‍ രാജ്യത്ത് ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തിയശേഷമായിരിക്കും മരുന്നുകള്‍ ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക് അവ നല്‍കുക.

ഹൈഡ്രോക്‌സി ക്ലോറോക്വിനും പാരസെറ്റാനോളിനും പുറമെ 1000 ടണ്‍ പാരസെറ്റാമോള്‍ ഗ്രാന്യൂള്‍സും കയറ്റി അയക്കാന്‍ തീരുമാനമുണ്ട്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ് തുടങ്ങി 24 രാജ്യങ്ങളിലേക്ക് ഇതിനകം 80 ദശലക്ഷം ഹൈഡ്രോക്‌സി ക്ലോഖോക്വിന്‍ ഗുളികകള്‍ ഇന്ത്യ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇറ്റലി, സ്വീഡന്‍, സംഗപ്പൂര്‍ തുടങ്ങി 52 രാജ്യങ്ങളിലേക്ക് വലിയതോതില്‍ പാരസെറ്റാമോളും നല്‍കിയിട്ടുണ്ട്. രണ്ടു ഗുളികളും വിതരണം ചെയ്ത രാജ്യങ്ങളുമുണ്ട്.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരിക്കും മരുന്നുകള്‍ കയറ്റി അയക്കുക. കൂടാതെ, ലോക്ക് ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ അവരുടെ നാടുകളില്‍ എത്തിക്കാന്‍ പ്രത്യേകം ചാര്‍ട്ട് ചെയ്തിരിക്കുന്ന വിമാനങ്ങള്‍ വഴിയും മരുന്നുകള്‍ കയറ്റിവിടാന്‍ തീരുമാനമുണ്ട്.

Related post