• October 16, 2021

മരുന്നില്ലെന്നറിയിച്ചാല്‍ ഉടന്‍ എത്തിക്കും സര്‍ക്കാര്‍

 മരുന്നില്ലെന്നറിയിച്ചാല്‍ ഉടന്‍ എത്തിക്കും സര്‍ക്കാര്‍

സംസ്ഥാനത്ത് സ്വകാര്യ ഫാര്‍മസികളിലേക്ക് ആവശ്യമായ രണ്ടുമാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍. പ്രമേഹം, ഹൃദ് രോഗം, വൃക്ക രോഗം, സ്‌ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് സ്ഥിരമായി കഴിക്കുന്ന 30 മരുന്നുകളുടെ ലഭ്യത ഉറപ്പക്കിയിട്ടുണ്ട്. 25 കമ്പനികളുടെ മരുന്ന് ലഭ്യമാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പ്രധാന മരുന്ന വിതരണ കമ്പനികളെല്ലാം എറണാകുളം തൃശൂര്‍ ജില്ലകളിലാണുള്ളത്. അവിടെ നിന്ന് സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളിലേക്ക് മരുന്ന് കൊണ്ടുപോകാന്‍ പ്രധാന കമ്പനികളുടെ വാഹനങ്ങള്‍ക്ക് പാസ് ലഭ്യമാക്കി. ചില കമ്പനികള്‍ മരുന്ന കൊണ്ടുപോകുന്നത് കൊറിയര്‍ വഴിയാണ്. കാസര്‍ഗോഡ് ജില്ലയില്‍ കൊറിയര്‍ എത്താത്തതിനാല്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി. അട്ടപ്പാടിയില്‍ മരുന്നെത്തിക്കാന്‍ വാഹനം ഏര്‍പ്പെടുത്തി. എല്ലാ മെഡിക്കല്‍ സ്റ്റോറിലും മരുന്ന് ലഭ്യമാക്കും. ലഭ്യമാകാത്തവര്‍ക്ക് ജില്ലാ ഇന്‍സ്‌പെക്ടര്‍മാരുടെ നമ്പറുകളില്‍ ബന്ധപ്പെടാം. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ നമ്പറിലും ബന്ധപ്പെടാം. നമ്പര്‍- 7403006100.

Related post