• December 3, 2021

പൗരത്വ നിയമ ഭേദഗതിയിലൂടെ നാളെ ക്രൈസ്തവ സമൂഹത്തേയും ഒഴിവാക്കുമെന്ന് ഇടയലേഖനം

 പൗരത്വ നിയമ ഭേദഗതിയിലൂടെ നാളെ ക്രൈസ്തവ സമൂഹത്തേയും ഒഴിവാക്കുമെന്ന് ഇടയലേഖനം

പൗരത്വ നിയമ ഭേദഗതിയിലൂടെ നാളെ ക്രൈസ്തവ സമൂഹത്തേയും ഒഴിവാക്കുമെന്ന സൂചന നല്‍കി ഇടയലേഖനം. ആംഗ്ലോ ഇന്ത്യന്‍, ദളിത് ക്രൈസ്തവ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍നിന്ന് ഇത് വ്യക്തമാണ്. ലത്തീന്‍ കത്തോലിക്കാ മൈത്രാന്‍ സമിതി തീരുമാനപ്രകാരം റിപ്പബ്ലിക് ദിനത്തില്‍ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ഇത്തരത്തില്‍ ആശങ്ക പങ്ക് വച്ചിരിക്കുന്നത്.

ദേവാലയങ്ങളിലും കുടുംബയോഗങ്ങളിലും മതബോധന ക്ലാസുകളിലും യുവജന, സമുദായ യോഗങ്ങളിലും വിശ്വാസികള്‍ ഭരണഘടന വായിച്ചശേഷം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഫെബ്രുവരി മാസത്തെ ആദ്യ വെള്ളിയാഴ്ചയിലെ ആരാധന സമയത്തും ഭരണഘടന സംരക്ഷിക്കാനുള്ള നിയോഗം സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ നിര്‍ദേശിക്കുന്നു.

Related post