• June 23, 2021

സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന് വിദഗ്ധസമിതി

 സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന് വിദഗ്ധസമിതി

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാര്‍ശ. വര്‍ഷം 5,265.97 കോടി ഇതിലൂടെ ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാവുംവരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

കൊവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള ശുപാര്‍ശകളാണ് സമിതി നല്‍കുക. സിഡിഎസ് ഡയറക്ടര്‍ പ്രഫ.സുനില്‍ മാണിയാണ് സമിതി അധ്യക്ഷന്‍. അന്തിമറിപോര്‍ട്ട് അടുത്തമാസം സര്‍ക്കാരിന് സമര്‍പ്പിക്കും.

Related post