• October 21, 2021

രാജ്യത്ത് ഇന്ന് ജനത കര്‍ഫ്യൂ; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

 രാജ്യത്ത് ഇന്ന് ജനത കര്‍ഫ്യൂ; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

രാജ്യത്ത് ഇന്ന് ജനതാ കര്‍ഫ്യൂ. രാജ്യം അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ജനതാ കര്‍ഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ നടത്തുന്ന ജനതാ കര്‍ഫ്യൂവില്‍ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ജനതാ കര്‍ഫ്യുവിന് എല്ലാ സംസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചു.

ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമേ ഉണ്ടാവൂ. കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞു കിടക്കും. രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടില്ലെന്ന് റെയില്‍വേ അറിയിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച നിയന്ത്രണം രാത്രി പത്ത് മണി വരെ തുടരും. ആശുപത്രി, മാധ്യമങ്ങള്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ്. ഇന്ന് കേരളത്തില്‍ മെട്രോയും, കെഎസ്ആര്‍ടിസിയും ഓടില്ല. ഡല്‍ഹി, ബംഗളുരു, മെട്രോ സര്‍വീസുകളും ഇല്ല. 584 ട്രെയിനുകള്‍ പൂര്‍ണമായും 125 ട്രെയിനുകള്‍ ഭാഗികമായുമായും റദ്ദാക്കി. മുംബൈ, സെക്കന്ദരാബാദ് , ഡല്‍ഹി , കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സബ് അര്‍ബന്‍ ട്രെയിനുകള്‍ ചില സര്‍വീസുകള്‍ നടത്തുമെന്നും അറിയിച്ചു. പലയിടങ്ങളിലും മെയില്‍, എക്സ്പ്രസ് തീവണ്ടികള്‍ റദ്ദാക്കി. ഇന്നലെ രാത്രി മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കി. ഗോ എയര്‍ പൂര്‍ണമായും ഇന്‍ഡിഗോ പകുതിയിലേറെ സര്‍വീസും റദ്ദാക്കി.

അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 12 വിമാനതാവളങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസ് ഉണ്ടാകും. വൈറസ് ബാധ ശക്തമായ കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈ പൂര്‍ണമായും അടങ്ങുകിടക്കുന്നു. താനേ,നാഗ്പൂര്‍,പൂനെ, ഡല്‍ഹി ,ശ്രീനഗര്‍ എന്നീ നഗരങ്ങള്‍ ഇന്നലെ മുതല്‍ തന്നെ ഭാഗികമായി നിശ്ചലമായിരുന്നു.

Related post