• October 23, 2021

ലോക്ക്ഡൗണില്‍ ഹിറ്റായി സിംബ മോന്‍

 ലോക്ക്ഡൗണില്‍ ഹിറ്റായി സിംബ മോന്‍

ദ ലയണ്‍ കിംഗ് എന്ന സിനിമ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. സിംബ എന്ന സിംഹക്കുട്ടിയുടെ കഥയാണ് ലയണ്‍ കിംഗ് പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ ഒരു കിടിലന്‍ ക്രിയേറ്റിവിറ്റിയെ ആരാധകര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത് നടന്‍ സുരാജ് വെഞ്ഞാറമൂടാണ്. അതുല്‍ ശ്രീയുടെ ക്രിയേറ്റീവ് എഡിറ്റിംഗില്‍ സിംബ മോന്‍ സ്പീകിംഗ് – ചാപ്റ്റര്‍ 1 പിറന്നപ്പോള്‍ ശബ്ദം നല്‍കിയവരില്‍ സുരാജും സലിം കുമാറും എല്ലാം കൊച്ചിന്‍ ഹനീഫയുമെല്ലാം ശബ്ദസാന്നിധ്യമായി എത്തിയിട്ടുണ്ട്.

സുരാജ് തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇപ്പോള്‍ സിംബ മോന്‍ ക്രിയേറ്റിവിറ്റിക്ക് ആരാധകരേറുകയാണ്.

Related post