• October 28, 2021

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണകടലാസ് രഹിത നിയമസഭ എന്ന ബഹുമതി കേരളത്തിന് സ്വന്തം

 രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണകടലാസ് രഹിത നിയമസഭ എന്ന ബഹുമതി കേരളത്തിന് സ്വന്തം

ടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ നടപടികള്‍ ഈ സമ്മേളനത്തോടെ ആരംഭിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗവര്‍ണ്ണറുടെ പ്രസംഗം, ബജറ്റ് പ്രസംഗം എന്നിവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി. നിയമസഭയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

40കോടിരൂപയാണ് സഭ ഡിജിറ്റലാക്കിയതിന് ചെലവായത്. ഒരുവര്‍ഷം നിയമസഭ കൂടുന്നതിന് വേണ്ട രേഖകള്‍ പ്രിന്റ് ചെയ്യുന്നതിന് 35 മുതല്‍ 45വരെ കോടിരൂപയാണ് ചെലവാകുന്നത്. ഇത് മനസിലാക്കിയാണ് നിയസഭ ഡിജിറ്റല്‍ വത്കരിച്ചത്. ഡിജിറ്റല്‍ നിയമസഭയായി മാറുന്നതോടെ വിവിധ രേഖകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. നിയമസഭയ്ക്കുള്ളില്‍ സാമാജികര്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ഈ സംവിധാനം നിയമസഭയില്‍ ഏര്‍പ്പെടുത്തിയത്. സഭയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പ് സാമാജികരുടെ മുന്നിലുള്ള ലാപ്ടോപ്പില്‍ ലഭ്യമാക്കും.

Related post