• October 18, 2021

ഓഹരിയില്‍ നേട്ടത്തോടെ തുടക്കം

 ഓഹരിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 83 പോയന്റ് നേട്ടത്തില്‍ 41,658ലെത്തി. നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 12,280ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയര്‍ന്ന് 32,541 യെന്ന പുതിയ ഉയരം കുറിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ് മികച്ച നേട്ടത്തില്‍. ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ ഓരഹികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലുമാണ്. അതേസമയം, റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ വില്പന സമ്മര്‍ദത്തിലുമാണ്. 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസറ്റീവ് തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്.

Related post