• November 27, 2021

വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു

 വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു

കൊവിഡ് 19 പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയപ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. ജൂണ്‍ 11 മുതല്‍ 30 വരെയാണ് മൂന്നാം ഘട്ട ദൗത്യം നടക്കുക. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെ 70 വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിഅറിയിച്ചു.

അതേസമയം, രോഗവ്യാപനത്തെ തുടര്‍ന്ന് പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ദ്ദീപ് സിംഗ് പുരി പറഞ്ഞു. അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇതിനായി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related post