• December 3, 2021

മണിരത്‌നത്തിന്‌റെ ‘വാനം കൊട്ടട്ടും’ ട്രെയ്‌ലര്‍ എത്തി

 മണിരത്‌നത്തിന്‌റെ ‘വാനം കൊട്ടട്ടും’ ട്രെയ്‌ലര്‍ എത്തി

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം നിര്‍മ്മിച്ച ‘വാനം കൊട്ടട്ടും’ ചിത്രത്തിന്‌റെ ട്രെയ്‌ലര്‍ പുറത്ത്. ആക്ഷനും റൊമാന്‍സും, സസ്പെന്‍സും വൈകാരികതയും കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. മണിരത്‌നത്തിന്‌റെ സഹ സംവിധായകനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച, ‘പടവീരന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യന്‍, ശരത് കുമാര്‍, രാധിക, ഐശ്വര്യ രാജേഷ് ,ശന്തനു ,ബാലാജി ശക്തിവേല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മണിരത്‌നവും ധനായും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.


‘സൂര്യ വംശം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ ജോഡി ചേര്‍ന്ന് യഥാര്‍ത്ഥ ജീവതത്തിലും ഒന്നിച്ച ശരത്കുമാര്‍- രാധികാ ദമ്പതികള്‍ കാല്‍ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. യുവ മാനസങ്ങളുടെ ഹരമായ ഗായകന്‍ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിര്‍വഹിക്കുന്ന പ്രഥമ ചിത്രമാണ് ‘വാനം കൊട്ടട്ടും’ എന്നതും സവിശേഷതയാണ്. പ്രീതാ ജയരാമനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സാം സംഘട്ടന സംവിധാനവും വിജയ ലക്ഷ്മി നൃത്ത സംവിധാനവും നിര്‍വഹച്ചിരിക്കുന്നു.
ഫെബ്രവരി എഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Related post