• July 28, 2021

കൊറോണ വൈറസ് : ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്

 കൊറോണ വൈറസ് : ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാര്യോഗ സംഘടന ഇന്ന് തീരുമാനമെടുക്കും. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 170 ആയി.

ചൈനയില്‍ ബുധനാഴ്ച മാത്രം 38 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ആയിരം പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതോടെ 7,771 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുത് 2,167 പേരാണ്. കൊറോണ വൈറസ് നിയന്ത്രണാതിതമായി പടരുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ് നിര്‍ദേശം നല്‍കി.

Related post