• October 17, 2021

ഈ കുടുബത്തിൽ ‘അകലം പാലിക്കാൻ’ ഒരു പഞ്ചായത്ത്‌ തന്നെ വേണം

 ഈ കുടുബത്തിൽ ‘അകലം പാലിക്കാൻ’ ഒരു പഞ്ചായത്ത്‌ തന്നെ വേണം

39 ഭാര്യമാർ, 94 മക്കൾ, 33 ചെറുമക്കൾ എന്നിവരുമായി ഒരു കൂരയ്ക്ക് കീഴിൽ കൊറോണ കാലം തള്ളി നീക്കുകയാണ് സിയോണ എന്ന മീസോറാംകാരൻ.

മീസോറാമിലെ ബക്താങ് ഗ്രാമത്തിലാണ് ഈ ‘ചെറിയ കുടുംബം ‘.ലോകത്തിലെ ഏറ്റവും വലിയ കുടുംബം തന്റെതാണ് എന്നാണ്‌ സിയോണയുടെ അവകാശവാദം. സിയോണ ചില്ലറക്കാരൻ അല്ല, സ്വന്തമായി ഒരു ക്രൈസ്തവ സഭയുണ്ട് അദ്ദേഹത്തിന്, ‘ചന പൗൾ ‘.കുടുബത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന സിയോണ, ഇനിയും വിവാഹം കഴിക്കാൻ ഇഷ്ടപെടുന്നു. അതും അമേരിക്കയിൽ നിന്ന്!

ആദ്യ വിവാഹം 17 വയസിൽ. ആ വർഷം തന്നെ 9 വിവാഹങ്ങൾ. !വീടിന്റെ നിയന്ത്രണമെല്ലാം പക്ഷെ ഭാര്യമാർക്കാണ്. 20 ഭാര്യമാർക്ക് പ്രായം 40 വയസ്സിനു താഴെ. ഇതിൽ അവസാനത്തെ ഭാര്യക്ക് 30 വയസുണ്ട്. അതിൽ 5വയസ്സുള്ള കുട്ടിയും ഉണ്ട്. സിയോണയുടെ പ്രായം 67, ആകെ കുടുംബാഗങ്ങൾ 181.മീസോറാമിൽ ഇതുവരെ ഒരു കോവിഡ് കേസ് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്നതാണ് സിയോണക്കും സർക്കാരിനും ആശ്വാസം.

Related post